4ജി സ്‌പെക്ട്രം കൈപ്പിടിയിലൊതുക്കാന്‍ എയര്‍ടെല്ലിന്റെ നീക്കം; എയര്‍സെല്ലുമായി 3,500 കോടിയുടെ ഇടപാട്

Webdunia
ശനി, 9 ഏപ്രില്‍ 2016 (14:10 IST)
രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ എയര്‍ടെല്‍ 4ജി സ്‌പെക്ട്രം കൈപ്പിടിയിലൊതുക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി എയര്‍സെല്ലിന്റെ എട്ടു സര്‍ക്കിളുകളിലുള്ള 4 ജി സ്‌പെക്ട്രം ലൈസന്‍സ് എയര്‍ടെല്‍ വാങ്ങും. 
 
3,500 കോടി രൂപയ്ക്ക്  2300 മെഗാഹെട്‌സ് ബാന്‍ഡാണ് എയര്‍ടെല്‍ വാങ്ങുക. തമിഴ്‌നാട്, ബിഹാര്‍, ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍, അസം, എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കിളുകളുടെ ലൈസന്‍സാണ് എയര്‍ടെല്‍ വാങ്ങുന്നത്. വീഡിയോകോണിന്റെ ആറുസര്‍ക്കിളുകളുടെ ലൈസന്‍സ് വാങ്ങുമെന്ന് എയര്‍ടെല്‍ കഴിഞ്ഞമാസം അറിയിച്ചിരുന്നു. ഇതൊടെ രാജ്യത്തെ 4ജി സ്‌പെക്ട്രത്തിന്റെ നല്ല ഒരു ഭാഗം എയര്‍ടെല്ലിന് സ്വന്തമാകും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം