1 ടിബി ശേഷി, സെക്കൻഡിൽ 150 എംബി വേഗത, അതിവേഗ പെൻഡ്രൈവ് പുറത്തിറക്കി സാൻഡിസ്ക്

Webdunia
ചൊവ്വ, 30 ജൂണ്‍ 2020 (15:43 IST)
ഒരു ടെറാബൈറ്റ് സ്റ്റോറേജ് ശേഷിയുള്ള യുഎസ്ബി ടൈപ്പ് സി സ്മാര്‍ട്ട്‌ഫോണ്‍ പെന്‍ഡ്രൈവ് പുറത്തിറക്കി സാൻഡിസ്ക്. സെക്കന്‍ഡില്‍ 150 എംബിയാണ് ഈ പെൻഡ്രൈവിന്റെ വേഗത. 13,259 രൂപയാണ് അതിവേഗ പെൻഡ്രൈവിന് വില. സ്മാർട്ട്ഫോൺ, ലാ‌പ്‌ടോപ്, ടാബ്‌ലെറ്റ്, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ എന്നിവയിൽ ഉപയോഗിയ്ക്കാൻ സാധിയ്ക്കുന്ന ഡിസൈനിലുള്ളതാണ് പെൻഡ്രൈവ്. 
 
സാന്‍ഡിസ്‌ക് മെമ്മറി സോണ്‍ ആപ്പ് പ്രീലോഡ് ചെയ്തിട്ടുള്ളതാണ് പെന്‍ഡ്രൈവ്. അതിനാൽ ഒരുതവണ ഇന്‍സ്റ്റാള്‍ ചെയ്താല്‍ വിവിധ ഡിവൈസുകളെ തിരിച്ചടിയാൻ പെൻഡ്രൈവിനാകും. ഫോട്ടോ, വീഡിയോ, കോണ്‍ടാക്‌സ്, സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങിയവയുടെ ബാക്കക്കയ്പ്പ് ചെയ്യാൻ പെൻഡ്രൈവിന് സാധിയ്ക്കും. ജൂലായ് നാലുമുതല്‍ പെന്‍ഡ്രൈവ് ആമസോണില്‍ വിൽപ്പനയ്ക്കെത്തും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article