ആട്ടിടയന് കൊവിഡ്: ആടുകളെ നിരീക്ഷണത്തിലാക്കി

ചൊവ്വ, 30 ജൂണ്‍ 2020 (14:29 IST)
ബെംഗളൂരു: ആട്ടിടയന് കൊവിഡ് 19 സ്ഥിരികരിച്ചതോടെ ആടുകളെ നിരീക്ഷണത്തിലാക്കി. ഗോഡെകെരെ ഗൊല്ലരഹട്ടി താലൂക്കിലാണ് ആട്ടിടയന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ ഗ്രാമത്തിൽ അഞ്ച് ആടുകളെ ദുരുഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തിയതോടെയാണ് ആട്ടീടയന്റെ ആടുകളെ പ്രത്യേകം നിരീക്ഷണത്തിലാക്കിയത്.  
 
ആട്ടിടയന്റെ 43 ആടുകളെ മറ്റ് കന്നുകാലിളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിനായി ജക്കനഹള്ളിയിലെ പ്രത്യേക സ്ഥലത്താണ് നിരീക്ഷണത്തിലാക്കിയത്. ആടുകളെ കൊവിഡ് 19 പരിശോധനക്ക് വിധേയമാക്കാന്‍ ജില്ലാ ഭരണകൂടത്തിനും മൃഗസംരക്ഷണ വകുപ്പിനും നിര്‍ദേശം നൽകിയിട്ടുണ്ട്. ആടുകളിലേക്ക് വൈറസ് വ്യാപിക്കുന്നതിനും ഇത് മറ്റുള്ളവര്‍ക്ക് പകരുമെന്നുമുള്ളതിനും ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. എന്നാൽ വൈറസിന് ജനിതകമാറ്റം സംഭവിച്ചേക്കാം എന്നതിനാലാണ് സുരക്ഷാ നടപടി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍