അടുത്ത ആറുമാസത്തിനുള്ളില്‍ ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ .ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും ഐ എം ആര്‍ ബിയുടെയും റിപ്പോര്‍ട്ടുകള്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആറുമാസത്തിനുള്ളില്‍ നാലുകോടി ഉപയോക്താക്കള്‍ കൂടി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഭാഗമാകുമെന്നാണ് കണക്കുകള്‍ .
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 173 മില്യണ്‍ ആയിരുന്നു രാജ്യത്തെ ഇന്റര്‍നെറ്റ് മൊബൈല്‍ ഉപയോക്താക്കള്‍ . 2015 ജൂണ്‍ ആകുമ്പോഴേക്കും ഇത് 213 മില്യണ്‍ ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഗ്രാമീണ ഇന്ത്യയില്‍ 33% വരെ ആയിരുന്നു മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഉണ്ടായ വളര്‍ച്ച.
അധികം കാശു മുടക്കില്ലാതെ ഇന്റര്‍നെറ്റ് പ്രാപ്യമാകുന്നതും കൈയിലുള്ള പണത്തിനനുസരിച്ചുള്ള പ്ലാനുകള്‍ ലഭിക്കുന്നതുംസുഹൃത്തുക്കളുമായും അകലെയുള്ളവരുമായും എപ്പോഴും ‘കണക്‌ടഡ്’ ആയിരിക്കാന്‍ കഴിയുന്നതുമാണ് ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റിന് ഇത്രയധികം സ്വീകാര്യത നല്കുന്നത്.
നഗരമേഖലയിലെ 78 % ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഗ്രാമീണമേഖലയിലെ 66% ഇന്റര്‍നെറ്റ് ഉപയോക്താക്കളും മൊബൈലിലാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. 2012ല്‍ 8, 250 ആയിരുന്ന ഹാന്‍ഡ്‌സെറ്റുകള്‍ക്ക് 2013 ആകുമ്പോഴേക്കും 7000 രൂപയും 2014ല്‍ എത്തുമ്പോഴേക്കും 6, 202 രൂപയും ആയിരിക്കുകയാണ്. ഇന്റര്‍നെറ്റ് ആക്സസ് ഉള്ള ഹാന്‍ഡ്സെറ്റുകള്‍ക്ക് ഉണ്ടായ വിലക്കുറവും സൌകര്യപ്രദമായ മൊബൈല്‍ ഇന്റര്‍നെറ്റ് പ്ലാനുകളും ആണ് ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഇത്രയധികം സ്വീകാര്യമായത്.