ഹാപ്പി ബെര്‍ത്ത് ഡേ മറഡോണ: ട്വിറ്റര്‍

Webdunia
PRO
PRO
ഹാപ്പി ബെര്‍ത്ത് ഡേ മറഡോണ.... ഇതാണ് ഇന്നത്തെ ട്വിറ്ററിലെ പ്രധാന ട്വീറ്റിംഗ്. അതേ, കാല്‍‌പന്തുകളിയിലെ ഈ മാന്ത്രികന്റെ അമ്പതാം പിറന്നാള്‍ ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കും ആഘോഷിക്കുകയാണ്. ട്വിറ്ററില്‍ ഓരോ നിമിഷവും മറഡോണയെ തേടി നിരവധി പിറന്നാള്‍ ആശംസകളാണ് വന്നു കൊണ്ടിരിക്കുന്നത്.

നിരവധി ഫോറങ്ങളിലും സോഷ്യല്‍ മീഡിയകളിലും ഡീഗോ മറഡോണയുടെ പിറന്നാള്‍ ആഘോഷത്തിലാണ്. അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന മറഡോണയോട് നെറ്റ് ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നത് ഒന്നുമാത്രമാണ്. അടുത്ത ലോകകപ്പിലും അര്‍ജന്റീനയെ നയിക്കണം. ഇംഗ്ലണ്ട് മണ്ണില്‍ കിരീടം ഉയര്‍ത്തണം.

മറഡോണയുടെ മാന്ത്രിക ഗോളുകളും നീക്കങ്ങളും ഒരിക്കല്‍ കൂടി കാണാന്‍ നെറ്റില്‍ തിരക്ക് പ്രകടമാണ്. ഇന്ന് പ്രമുഖ സെര്‍ച്ച് എഞ്ചിനുകളിലൊക്കെ ഏറ്റവും കൂടുതല്‍ തിരച്ചില്‍ വന്നതും മറഡോണയെ കുറിച്ചാണ്. വീഡിയോ സോഷ്യല്‍ സൈറ്റായ യൂട്യൂബില്‍ മറഡോണയുടെ വീഡിയോകള്‍ തേടി നിരവധി പേരെത്തുന്നുണ്ട്.