സ്റ്റീവ് ജോബ്സ് മടങ്ങിയത് ‘ഐകാര്‍‘ എന്ന സ്വപ്നം ബാക്കിയാക്കി

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2013 (15:41 IST)
PRO
PRO
ഐപോഡ്, ഐപാഡ്, ഐഫോണ്‍, ഐട്യൂണ്‍... ആപ്പിളിനെ ലോകം അംഗീകരിക്കുന്ന കമ്പനിയാക്കി മാറ്റിയ കണ്ടുപിടുത്തങ്ങളായിരുന്നു ഇവയെല്ലാം. അപ്പിള്‍ കമ്പനി സഹസ്ഥാപകനും കമ്പനി മുന്‍ സിഇഒയുമായ സ്റ്റീവ് ജോബ്സ് ആയിരുന്നു ഈ സാങ്കേതിക വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചത്.

തൊട്ടതെല്ലാം പൊന്നാക്കിയ സ്റ്റീവ് ജോബ്സിന് ഒരു സ്വപ്നമുണ്ടായിരുന്നു. ആപ്പിളിന്റെ ‘ഐകാര്‍‘ റോഡുകള്‍ കീഴടക്കുന്ന കാലം. പക്ഷേ ഐകാര്‍ എന്ന അന്ത്യാഭിലാഷം സാധ്യമാകാതെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഐകാര്‍ ഡിസൈന്‍ ചെയ്യുക എന്ന മോഹം സ്റ്റീവ് ജോബ്സ് തന്റെ സഹപ്രവര്‍ത്തകരോട് പങ്കുവച്ചിരുന്നു. അമേരിക്കന്‍ കാര്‍ വിപണിയില്‍ ഇത് വന്‍ ചലനം സൃഷ്ടിക്കും എന്നും അദ്ദേഹം കണക്കുകൂട്ടി.

പക്ഷേ മോഹം ബാക്കിയാക്കി അദ്ദേഹം മടങ്ങി. പാന്‍ക്രിയാറ്റിക് ക്യാന്‍സറിനെ തുടര്‍ന്ന് 2011 ഒക്ടോബര്‍ 5ന് അദ്ദേഹം മരണത്തിന് കീഴടങ്ങി.