കുട്ടികള്‍ക്കായുള്ള ടാബ്ലറ്റ് കമ്പ്യൂട്ടറുമായി സാംസങ് രംഗത്ത്. ‘ഗ്യാലക്സി ടാബ് 3 കിഡ്സ്’ എന്ന ഏഴിഞ്ച് ടാബ്ലറ്റാണ് സാസങ് കുട്ടികള്‍ക്കായി പുറത്തിറക്കുന്നത്. കുട്ടികളുടെ പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ട സംവിധാനങ്ങളാണ് പുതിയ ടാബില്‍ ഉണ്ടാകുക.
കുട്ടികള്‍ക്കുള്ള ആപ്ളിക്കേഷനുകള്‍, കിഡ്സ് സ്റ്റോര്‍ എന്നിവയുണ്ട്. മാതാപിതാക്കള്‍ക്ക് ടാബ്ലറ്റിന്‍െറ ഉപയോഗം നിയന്ത്രിക്കാനുള്ള സംവിധാനവുമുണ്ട്. ഉപയോഗ സമയം നിശ്ചയിക്കാനും ആപ്ളിക്കേഷന്‍ തെരഞ്ഞെടുക്കുന്നത് നിയന്ത്രിക്കാനും ഇത് സൗകര്യമൊരുക്കുന്നു. സമയം സെറ്റ് ചെയ്ത് കഴിഞ്ഞാല്‍ സ്ക്രീന്‍ ലോക്ക് ആകുന്നു. പിന്നീട് തുറക്കാന്‍ പാസ്വേഡ് നല്‍കണം.
1024 x600 പിക്സല്‍ റസലൂഷനുള്ള ഏഴിഞ്ച് ഡിസ്പ്ളേ, 1.2 ജിഗാഹെര്‍ട്സ് രണ്ട് കോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, കാര്‍ഡിട്ട് 32 ജിബി ആക്കാവുന്ന എട്ട് ജിബി ഇന്‍േറണല്‍ മെമ്മറി.
ആന്‍ഡ്രോയിഡ് 4.1 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം, 4000 എം.എ.എച്ച് ബാറ്ററി, മൂന്ന് മെഗാപിക്സല്‍ പിന്‍ കാമറ, 1.3 മെഗാപിക്സല്‍ മുന്‍ കാമറ, വൈ ഫൈ, ബ്ളൂടൂത്ത് എന്നിവയാണ് ഹാര്‍ഡ്വെയര്‍ ഭാഗങ്ങള്‍.