ഷാംഗായ് ഫെസ്റ്റിന് 50 മൊബൈല്‍ സിനിമകള്‍

Webdunia
ഞായര്‍, 29 മെയ് 2011 (18:28 IST)
PRO
പ്രശസ്തമായ ഷാംഗായ് ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ 50 മൊബൈല്‍ ഫോണ്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പൂര്‍ണമായും മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ച ഹൃസ്വ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്.

മൊബൈല്‍ ഫോണ്‍ ക്യാമറകളില്‍ ചിത്രീകരിച്ച സിനിമകള്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിക്കുമെന്നും സംഘാടകര്‍ അറിയിക്കുന്നു. ജൂണ്‍ 11 ന് ആണ് ഫിലിം ഫെസ്റ്റ് തുടങ്ങുന്നത്.

ആദ്യമായാണ് മൊബൈല്‍ സിനിമകള്‍ ഷാംഗായ് ഫെസ്റ്റിനെത്തുന്നത്. 27 രാജ്യങ്ങളില്‍ നിന്ന് എത്തുന്ന സിനിമകള്‍ ഒമ്പത് വിഭാഗങ്ങളിലായിരിക്കും മത്സരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ സിനിമ മത്സരം തുടര്‍ന്നും നടത്തുന്നതിനാണ് അധികൃതരുടെ തീരുമാനം. വിജയിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര അംഗീകാരം നല്‍കുകയും ചെയ്യും.