രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അത് സംഭവിച്ചത്. അരിസോണയിലെ കോടിപതിയും സാഹസികനുമായ സ്റ്റീവ് ഫൊസ്സെറ്റ് സഞ്ചരിച്ച വിമാനം തകര്‍ന്നു. എന്നാല്‍, തകര്‍ന്ന വിമാനത്തെ കുറിച്ചോ, ഫൊസ്സെറ്റയെ കുറിച്ചോ യാതോരു വിവവും ലഭിച്ചില്ല. അദ്ദേഹത്തിന്‍റെ കുടുംബവും രക്ഷാപ്രവര്‍ത്തകരും നിരവധി ദിവസങ്ങള്‍ തിരച്ചില്‍ നടത്തിയെന്നല്ലാതെ ഒന്നും കണ്ടെത്താനായില്ല.
അവസാനം, ഗൂഗിള്‍ എര്‍ത്തിന്‍റെ സഹായത്തോടെ വിമാനം കണ്ടെത്തി എന്നതാണ് അത്ഭുതം. നിരവധി കുടുംബങ്ങളുടെ സ്വകാര്യതയ്ക്ക് ഭീഷണി സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്ന ഗൂഗിള്‍ എര്‍ത്ത് ഇവിടെ ഒരു കുടുംബത്തിന് സഹായമായിരിക്കയാണ്. തകര്‍ന്ന വിമാനം കണ്ടെത്തിയെങ്കിലും ഫെസ്സോയെ കണ്ടെത്താനായില്ലെന്നത് സങ്കടകരം തന്നെ.
വിമാനം തകര്‍ന്ന ദിവസം പ്രദേശത്തെ വനത്തിന് തീപിടിച്ചിരുന്നു, ഈ വനപ്രദേശത്ത് വച്ചായിരിക്കും വിമാനം തകര്‍ന്നിരിക്കുക എന്ന ഊഹത്തോടെ ചിലര്‍ ഗൂഗിള്‍ എര്‍ത്തില്‍ നടത്തിയ അന്വേഷണത്തിലൂടെയാണ് തകര്‍ന്ന വിമാനം കണ്ടെത്തിയതത്രെ.
എന്തായാലും ഈ കുടുംബം ഒന്നു തീരുമാനിച്ചു കഴിഞ്ഞു, ഇത്തരം തെളിവില്ലാത്ത കേസുകള്‍ ഗൂഗിള്‍ എര്‍ത്തിന്‍റെ സഹായത്തോടെ കണ്ടെത്താന്‍ സഹായിക്കുക. ഇതിനായി ഇവര്‍ മാപ്ഡ് ആര്‍ക്കീവ് ഓഫ് റെസ്ക്യു ആന്‍ഡ് സേര്‍ച്ച് ഇന്‍ഫൊര്‍മേഷന്‍ (മാര്‍സി) എന്നോരു സംവിധാനവും തുടങ്ങിയിട്ടുണ്ട്. ഗൂഗിള്‍ എര്‍ത്ത് എങ്ങനെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും ഇതിനായി തുടങ്ങിയ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്.