വിക്കിപീഡിയ വിവാദത്തില്‍

Webdunia
PROPRO
ഇന്‍റര്‍നെറ്റിലെ സൗജന്യ ബഹുഭാഷ എന്‍സൈക്ലോപീഡിയ ആയ വിക്കിപീഡിയ വിവാദത്തില്‍. പഠനപരമായ ആവശ്യങ്ങള്‍ക്ക്‌ എന്ന പേരില്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും സൈറ്റില്‍ ലഭ്യമാക്കിയതാണ്‌ വിവാദമായിരിക്കുന്നത്‌.

‘മാന്യമായ അശ്ലീല’ങ്ങളാണ്‌ സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന്‌ വിക്കിപീഡിയ എഡിറ്റര്‍ക്ക്‌ തന്നെ സമ്മതിക്കേണ്ടി വന്നു. ലൈംഗികതയുമായി ബന്ധപ്പെട്ട വാചകങ്ങള്‍ വിക്കിപീഡിയയില്‍ തെരയുമ്പോഴാണ്‌ യാതൊരു മുന്നറിയിപ്പും നല്‌കാതെ ഇത്തരം വീഡിയോകളും ദൃശ്യങ്ങളും ലഭ്യമാകുന്നത്‌.

പ്രായപൂര്‍ത്തിയായവര്‍ക്ക്‌ മാത്രം എന്ന മുന്നറിയിപ്പ്‌ പോലും നല്‌കാതെയാണ്‌ ഇത്തരം ദൃശ്യങ്ങള്‍ വിക്കിയില്‍ പ്രത്യക്ഷപ്പെടുന്നത്‌. സ്വയംഭോഗം, വന്യരതി തുടങ്ങിയവയുടെ ദൃശ്യങ്ങള്‍ നല്‌കിയിരിക്കുന്നതാണ്‌ വിക്കി ആരാധകരെ വിറളി പിടിപ്പിച്ചിരിക്കുന്നത്‌.

ലൈംഗിക വിദ്യാഭ്യാസത്തിന്‌ ഇത്തരം ദൃശ്യങ്ങള്‍ നല്‌കുന്നത്‌ ഗുണകരമാണെങ്കില്‍ അമിതമായ അവയെ ആശ്രയിക്കുന്ന സമ്പ്രദായം ഉപേക്ഷിക്കണമെന്നാണ്‌ രാജ്യാന്തര വാര്‍ത്താമാധ്യമങ്ങള്‍ വിവാദത്തോട്‌ പ്രതികരിച്ചിരിക്കുന്നത്‌.

ലക്ഷക്കണക്കിന്‌ നെറ്റിസണ്‍സ്‌ ആണ്‌ വിവരശേഖരണത്തിനായി വിക്കി പീഡിയയെ ആശ്രയിക്കുന്നത്‌. നെറ്റ്‌ ഉപയോക്താക്കള്‍ തന്നെ നല്‌കുന്ന വിവരമാണ്‌ വിക്കിപീഡിയയില്‍ ദൃശ്യമാകുന്നത്‌. ഇവയുടെ ആധികാരികത ഉപയോക്താക്കള്‍ക്ക്‌ തന്നെ വിലയിരുത്താനും തിരുത്തുത്താനും കഴിയും.