വിക്കിപീഡിയ അശ്ലീലം പ്രചരിപ്പിക്കുന്നു?

Webdunia
ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ വിജ്ഞാനശേഖരമായ വിക്കിപീഡിയ കുട്ടികളുമായി ബന്ധപ്പെട്ടുള്ള അശ്ലീലങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി ലാറി ശങ്കര്‍ രംഗത്ത്. വിക്കിപീഡിയയുടെ സഹ-സ്ഥാപകരില്‍ ഒരാളായ ലാറി ശങ്കര്‍ ഇത് സംബന്ധിച്ച് എഫ് ബി ഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിക്കിപീഡിയയിലെ പാരന്റ് കമ്പനികള്‍ അശ്ലീലം വിതരണം ചെയ്യുന്നുവെന്നാണ് പരാതി.

2002 മുതല്‍ വിക്കിപീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ലാറി ശങ്കര്‍ വിക്കിമീഡിയ കോമ്മന്‍സിന്റെ ഉല്‍പ്പന്നങ്ങളായ വിക്കിപീഡിയ, വിക്സനൊറി, വിക്കി ന്യൂസ്, വിക്കികോട്ട് എന്നിവയ്ക്കെതിരെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം സേവനങ്ങളില്‍ കുട്ടികളെ ബന്ധപ്പെടുത്തിയുള്ള അശ്ലീല ചിത്രങ്ങളും വാര്‍ത്തകളും വിവരങ്ങളും നല്‍കിയെന്നാണ് പരാതി.

ഇത് സംബന്ധിച്ച് അന്വേഷണം നടത്താനായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍‌വെസ്റ്റിഗേഷന്( എഫ് ബി ഐ) ഈ മാസം ആദ്യത്തില്‍ കത്തയച്ചതായി ശങ്കര്‍ അറിയിച്ചു. നിരവധി വിദ്യാര്‍ഥികളും അധ്യാപകരും സ്ഥിരമായി ഉപയോഗിക്കുന്ന വിക്കിപീഡിയ പോലുള്ള സേവനങ്ങള്‍ അശ്ലീലം കുത്തിനിറക്കുന്നത് ശരിയല്ലെന്നും ഇത് എഫ് ബി ഐയുടെ നിയമങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

പീഡോഫീലിയ വിവരിക്കുന്ന പേജിലാണ് കൂടുതലായി അശ്ലീലം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയ പീഡോഫീലിയയില്‍ 25 മുതല്‍ മുപ്പതോളം ഉള്ളടക്കങ്ങളില്‍ ചിത്രങ്ങള്‍ സഹിതം കുട്ടികളെ ബന്ധപ്പെടുത്തിയ അശ്ലീലങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനില്‍ ഇത്തരം അശ്ലീലങ്ങള്‍ പതിവാണെങ്കിലും വിക്കിപീഡിയ ഫൌണ്ടേഷന്റെ കീഴിലുള്ള സൈറ്റുകളില്‍ കാണാനിടയാത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശങ്കര്‍ പറഞ്ഞു.