യുവരാജ് സിംഗിന് സ്വന്തം വെബ്സൈറ്റ്

Webdunia
ഞായര്‍, 31 ജനുവരി 2010 (16:03 IST)
PRO
PRO
ഇന്ത്യന്‍ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ യുവരാജ് സിംഗ് സ്വന്തമായി വെബ്സൈറ്റ് തുടങ്ങി. ഇതോടെ ഓണ്‍ലൈന്‍ താരങ്ങളുടെ പട്ടികയില്‍ യുവരാജ് സിംഗിന്റെ പേര് കൂടി ചേര്‍ക്കപ്പെട്ടു. യുവരാജ് സിംഗ് ഡോട്ട് കോ ഇന്‍ വെബ്സൈറ്റ് ഹങ്മയാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

ആരാധകരുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു സൈറ്റ് തുടങ്ങിയതെന്നും തന്നെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും സൈറ്റില്‍ നിന്ന് ലഭിക്കുമെന്നും യുവരാജ് പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹ മന്ത്രി ശശി തരൂര്‍ ട്വിറ്ററില്‍ തിളങ്ങിയതോടെയാണ് ഓണ്‍ലൈന്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ക്ക് പ്രാധാന്യം ലഭിച്ചുതുടങ്ങിയത്.

യുവിയുടെ ചെറുപ്പ കാലം മുതലുള്ള വിവരങ്ങളും ചിത്രങ്ങളും നല്‍കിയിട്ടുള്ള വെബ്സൈറ്റ് രൂപകല്പനയില്‍ ഏറെ മികവുറ്റതാണ്. ഇഷ്ട നടനും നടിയും തുടങ്ങീ ജീവിതത്തിലെ ഓരോ ഭാഗങ്ങളും സൈറ്റിലൂടെ യുവി തുറന്നു പറയുന്നുണ്ട്. ബംഗ്ലാദേശ് പരമ്പരയ്ക്കിടയില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടെസ്റ്റ് ടീമില്‍ യുവരാജിനെ ഉള്‍പ്പെടുത്തിയിട്ടില്ല.