ഫേസ്ബുക്ക് ചെയ്യുന്നത് മോശം കാര്യങ്ങളാണെന്ന് ഗൂഗിള്‍ സിഇഒ ലാറി പേജ്. ഇതാദ്യമായാണ് ഗൂഗിള്‍ ഫേസ്ബുക്കിനെതിരേ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് അവയുടെ ഉല്‍പ്പന്നങ്ങള്‍കൊണ്ട് ചെയ്യുന്ന പലകാര്യങ്ങളും മോശമാണെന്നായിരുന്നു ഗൂഗിള്‍ സിഇഒയുടെ പരാമര്‍ശം.
എന്നാല്‍ ഫേസ്ബുക്കിന്റെ ഏതു ഉല്‍പ്പന്നമാണെന്നോ എന്തു കാര്യമാണ് മോശമായിട്ടു ചെയ്യുന്നതെന്നോ വ്യക്തമാക്കാന്‍ ലാറി പേജ് തയാറായില്ല. ഗൂഗിളിന്റെ സ്വന്തം സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഗൂഗിള്‍ പ്ലസിന്റെ വളര്‍ച്ചയില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.