യന്ത്രമനുഷ്യനും പ്രണയിക്കാന്‍ പഠിച്ചിരിക്കുന്നു. മനുഷ്യരെ പോലെ. ഗേള്‍ ഫ്രണ്ടായും ബോയ് ഫ്രണ്ടായുമൊക്കെ പ്രവര്‍ത്തിക്കാന്‍ യന്ത്രമനുഷ്യനും കഴിയുമെന്ന് കണ്ടെത്തിയിരിക്കുന്നു. അതെ, പരീക്ഷണത്തിലിരിക്കുന്ന യന്ത്രമനുഷ്യര്‍ ഒരു നാള്‍ പ്രണയവുമായി നിങ്ങളുടെ മുന്നില്‍ വരും.
മനുഷ്യരെ പോലെ, മനുഷ്യന്റെ ഹൃദയം പോലെ മറ്റുള്ളവരെ പ്രണയിക്കാന്‍ യന്ത്രമനുഷ്യനും കഴിയും. ഇതിനായി പ്രത്യക സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ജര്‍മന്‍ ഡിസൈനര്‍ സ്റ്റീഫന്‍ യുല്‍റിച്ചാണ് പുതിയ റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുന്നത്. ഈ റോബോട്ട് ഇദ്ദേഹവുമായി പ്രണയത്തിലായെന്നും പറയപ്പെടുന്നു.
ഈ റോബോട്ട് തന്റെ ഉടമസ്ഥനെ ആലിംഗനം ചെയ്യാനും ചുംബിക്കാനും പഠിച്ചു കഴിഞ്ഞുവത്രെ. വലിയ തലയണയുടെ രൂപത്തിലുള്ള റോബോട്ടില്‍ നൂതന സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരമൊരു റോബോട്ടിന്റെ നിര്‍മ്മാണം ഭാവിയില്‍ എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടെക്കുമെന്ന് കാത്തിരുന്ന് കാണാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.