ദിവസം ആറ് ലക്ഷം തവണ ഫേസ്ബുക്ക് ആക്രമിക്കപ്പെടുന്നു!

Webdunia
ഞായര്‍, 30 ഒക്‌ടോബര്‍ 2011 (11:34 IST)
PRO
PRO
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന് മേല്‍ കുതിരകയറുന്നത് ഹാക്കര്‍മാര്‍ക്ക് ഹരമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ഫേസ്ബുക്ക് അക്കൌണ്ടുകളാണ് ഓരോ ദിവസവും ആക്രമിക്കപ്പെടുന്നത്. പ്രതിദിനം 600,000 തവണയാണ് ഹാക്കര്‍മാര്‍ ഫേസ്ബുക്ക് അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നത്.

ഫേസ്ബുക്ക് ബ്ലോഗിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹാക്കര്‍മാരെ തുരത്താന്‍ രണ്ട് പുതിയ സുരക്ഷാരീതികള്‍ ആവിഷ്കരിച്ചതായും ഫേസ്ബുക്ക് ബ്ലോഗിലുണ്ട്.

പാസ്‌വേര്‍ഡിന്റേയും മറ്റും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഫേസ്ബുക്ക് ഓര്‍മ്മിപ്പിക്കുന്നു. അക്കൌണ്ടുകള്‍ തകര്‍ത്ത് അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നത് ഹാക്കര്‍മാരുടെ രീതിയാണ്.