തുടര്‍ച്ചയായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ചൈനയില്‍ നിന്ന് പിന്‍മാറുന്നുവെന്ന വാര്‍ത്ത ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ നിഷേധിച്ചു. ചൈനയില്‍ നിന്ന് പെട്ടെന്നൊരു പിന്മാറ്റം ഉദ്ദേശിക്കുന്നില്ലെന്ന് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി.
സെര്‍ച്ച് എഞ്ചിനിലെ ഫലങ്ങളില്‍ ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഗൂഗിള്‍ ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗൂഗിള്‍ മെയില്‍ സേവനം പോലും ചൈനീസ് സര്‍ക്കാര്‍ നിരീക്ഷിച്ച് വരികയായിരുന്നു. ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മെയിലുകളും മറ്റു ഓണ്‍ലൈന്‍ ആശയവിനിമയ വിവരങ്ങളും പരിശോധിക്കാന്‍ തുടങ്ങിയത് ഏറെ വിവാദത്തിന് വഴിത്തെളിയിച്ചിരുന്നു.
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ ഇരുപതോളം കമ്പനികളുടെ മെയില്‍ സംവിധാനം തകരാറിലായി. ഇത്തരമൊരു സാഹചര്യത്തില്‍ ചൈനയില്‍ സേവനം തുടരുക ബുദ്ധിമുട്ടാണെന്ന് കാണിച്ചാണ് ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഗൂഗിള്‍ ലക്‍ഷ്യമിട്ടിരുന്നത്‍.
എന്നാല്‍, പെട്ടെന്നൊരു പിന്മാറ്റം സാധ്യമല്ലെന്നും കമ്പനിക്ക് ഏറ്റവും കൂടുതല്‍ നെറ്റ് ഉപയോക്താക്കളുള്ള രാജ്യം കൂടിയാണ് ചൈന. സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം ഉള്ളടക്കങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഇപ്പോഴും നല്‍കുന്നതെന്നും ഗൂഗിള്‍ അറിയിച്ചു. ഇവിടത്തെ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് സര്‍ക്കാറുമായി ചര്‍ച്ച നടത്തും. അടുത്ത ആഴ്ചകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നല്ലൊരു തീരുമാനം കൈക്കോള്ളാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് ഗൂഗിള്‍ മേധാവി പറഞ്ഞു.