എല്‍സിഡി ഡിസ്പ്ലേയുള്ള സാംസംഗ് ഫോണ്‍ ഉടന്‍?

Webdunia
വെള്ളി, 28 ജൂണ്‍ 2013 (13:35 IST)
PRO
സാംസംഗിന്റെ വിസ്മയങ്ങള്‍ തീരുന്നില്ല. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ എല്‍‌സിഡി ഡിസ്‌പ്ലേയുള്ള ഫോണുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണത്രെ സാംസംഗ്.

കൊറിയയിലെ ഇ‌ടി ന്യൂസും സാംസംങിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ മാത്രം പുറത്തുവിടുന്ന സാംമൊബൈലുമാണ് ഇപ്പോള്‍ എല്‍‌സിഡി ഡിസ്‌പ്ലേ വേര്‍ഷന്‍ ഫോണുകളുടെ പണിപ്പുരയിലാണെന്ന് സാംസംഗെന്ന് വെളിപ്പെടുത്തിയത്.

ഇപ്പോള്‍ സാംസംഗിന്റെ നോട്ട് സീരീസുകളെല്ലാം അമോലെഡ് ഡിസ്പ്ലേയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒ‌എല്‍‌ഇഡി പാന‌ത്സിന്റെ ഷോര്‍ട്ടേജാണ് ഇതിനു കാരണമെന്നും അവര്‍ വെളിപ്പെടുത്തുന്നു. സാംസംഗ് ഐപി‌എസ് എല്‍‌സിഡി പാനല്‍ ലഭ്യമാക്കാനായി ജാപ്പനീസ് കമ്പനികളുമായി ചര്‍ച്ച ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സെപ്റ്റംബറില്‍ നടക്കുന്ന ഇന്റെര്‍‌നാഷണല്‍ ട്രേഡ് ഷോയില്‍ ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.