എക്സ്പിയ്ക്ക് ഗുഡ് ബൈ

Webdunia
തിങ്കള്‍, 30 ജൂണ്‍ 2008 (13:54 IST)
WDWD
മൈക്രോസോഫ്റ്റിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് എക്സ്പിയുടെ റീട്ടെയില്‍ വില്‍പ്പന ഇന്നത്തോടെ അവസാനിക്കും.

ഇനിമുതല്‍ എക്സ്പിയില്ലാ‍തെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന് പിടിവാശിയുളള ഉപയോക്താക്കള്‍ അദ്യം വിന്‍ഡോസ് വിസ്ത വാങ്ങി എക്സ്പി നിയമപ്രകാരം ഡൌണ്‍ലോഡ് ചെയേണ്ടിവരും.

എന്നാല്‍ വിലകുറഞ്ഞ പിസികളില്‍ 2010 ജനുവരിവരെ എക്സ് പി ലഭ്യമാകും. അതായത് ഇനി വിന്‍ഡോസ് എക്സ്പി വേണമെങ്കില്‍ ഉപഭോക്താവ് വിലകുറഞ്ഞ കമ്പ്യൂട്ടര്‍ വാങ്ങേണ്ടതായിവരും.എന്നാല്‍ ബ്രാന്‍ഡഡ് കമ്പ്യൂട്ടറുകളുടെ ഒന്നിന്‍റെയും വില 20000 രൂപയില്‍ താഴെയല്ലാത്തതിനാല്‍ ഇനി മുതല്‍ വിസ്തയെ ആശ്രയിക്കുകയേ ഉപയോക്താക്കള്‍ക്ക് വഴിയുളളൂ.

ലോക വിപണിയില്‍ വിലകുറഞ്ഞ കമ്പ്യൂട്ടറുകളുടെ വിഹിതം വെറും അഞ്ചു ശതമാനം മാ‍ത്രമാണെന്നതിനാല്‍ ഫലത്തില്‍ എക്സ്പി ലഭ്യമാകില്ല. എക്സ് പി നിര്‍ത്തലാക്കുന്നതിനെതിരെ എക്സ്പി ഉപയോക്താക്കളുടെ സംഘം പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും 2009ല്‍ വിന്‍ഡോസ്-7 പുറത്തിറങ്ങുന്നതുവരെ എക്സ്പി തുടരേണ്ടതില്ലെന്ന് മൈക്രോസോഫ്റ്റ് തീരുമാനിക്കുകയായിരുന്നു.

ലോകത്തിന്‍റെ വിവിധ ഭാ‍ഗങ്ങളില്‍ നിന്നുളള ഒട്ടേറെ ഉപയോക്താക്കള്‍ സേവ് എസ്ക്പി വെബ് പെറ്റീഷനുമായി രംഗത്തുവന്നതും എക്സ്പിയുടെ കാലാവധി നീട്ടിയേക്കുമെന്ന പ്രതീക്ഷയ്ക്ക് ബലം പകര്‍ന്നിരുന്നു.