ഉച്ചയ്ക്ക് കുളിക്കുന്നത് ദോഷമാണോ? കര്‍ക്കിടക കുളിയെ കുറിച്ച് അറിയാം

ശ്രീനു എസ്
ബുധന്‍, 28 ജൂലൈ 2021 (12:54 IST)
ദിവസവും കുളിക്കുന്നതില്‍ നിര്‍ബന്ധബുദ്ധിയുള്ളവരാണ് മലയാളികള്‍. എന്നാല്‍ കുളിക്കുന്നതിന് പലര്‍ക്കും പല സമയങ്ങളാണ് ഉള്ളത്. ചില വീട്ടമ്മമാരെക്കെ ചൂടുമാറാന്‍ ഉച്ചയ്ക്ക് കുളിക്കുന്നവരാണ്. എന്നാല്‍ ഉച്ചയ്ക്ക് കുളിക്കാന്‍ പാടില്ലെന്ന് പഴമക്കാര്‍ പറയും. കാരണം ധര്‍മശാസ്ത്രപ്രകാരം കുളിയുമായി ബന്ധപ്പെട്ട് നാലുകാര്യങ്ങള്‍ പറയുന്നുണ്ട്.
 
രാവിലെ നാലിനും അഞ്ചിനും ഇടയ്ക്കുള്ള കുളിയെ മുനിസ്‌നാനം എന്നാണ് പറയുന്നത്. അഞ്ചിനും ആറിനും ഇടയ്ക്കുള്ള കുളി ദേവസ്‌നാനമാണ്. ആറിനും എട്ടിനും ഇടയ്ക്കുള്ള കുളിയെയാണ് മനുഷ്യസ്‌നാനം എന്ന് പറയുന്നത്. എന്നാല്‍ രാവിലെ എട്ടുമണിക്കു ശേഷമുള്ള കുളിയെ രാക്ഷസി സ്‌നാനം എന്നാണ് പറയുന്നത്. അതിനാല്‍ രാവിലെ കുളിക്കുന്നതാണ് നല്ലത്. കൂടാതെ കര്‍ക്കിടകത്തില്‍ ദേഹത്ത് എണ്ണതേച്ച് കുളിക്കുന്നതാണ് നല്ലത്. എട്ടുമണിക്കുമുന്‍പ് കുളിക്കാന്‍ പറ്റിയില്ലെങ്കില്‍ സൂര്യാസ്തമയത്തിനു മുന്‍പായി കുളിക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article