പട്ടികടിക്ക് കുളിച്ചാല്‍ മതിയോ?

Webdunia
FILEWD
വിശ്വസിക്കാനാകുന്നില്ല അല്ലേ? സംഭവം സത്യമാണ്. നായ കടിക്കുന്നതിന് ആധുനിക ലോകം പ്രതിരോധ കുത്തി വയ്‌പ്പാണ് ഒരെയൊരു പ്രതിവിധിയായി കാണുന്നത്. എന്നാല്‍ ലക്‍നൌകാര്‍ക്ക് മറ്റൊരു വിശ്വാസമാണ്. ഫൈസാബാദ് റോഡ് പാലത്തിനു കീഴിലെ ‘കുക്രൈല്‍ നാല’ എന്ന ചാലില്‍ കുളിച്ചാല്‍ പട്ടികടി മൂലം ഉണ്ടാകുന്ന പേവിഷബാധയില്‍ നിന്നും രക്ഷപെടാമെന്നാണ് അവരുടെ വിശ്വാസം.

ലക്‍നൌവിന്‍റേ മദ്ധ്യ ഭാഗത്തുള്ള ഫൈസാബാദ് റോഡിനു സമീപത്തെ ഈ ചാലില്‍ പട്ടികടിയേറ്റവരുടെ കുളി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വളരെ ദൂരെ നിന്നു പോലും ഇവിടെ കുളിക്കായി എത്തുന്നവരില്‍ ഉന്നത വിദ്യാഭാസം നേടിയ ഐ എ എസ് ഉദ്യോഗസ്ഥര്‍ പോലും ഉണ്ടെന്നത് കൌതുകകത്തോടെ പരിഗണിക്കേണ്ട കാര്യമാണ്.

തലസ്ഥാന നഗരത്തില്‍ നിന്നും 20-30 കിലോമീറ്റര്‍ അകലെ ഗോമതി ബൈരാജിലൂടെ ഒഴുകുന്ന ബൈസാകുന്‍ഡിന്‍റെ ഭാഗമാണ്. ചാലിന്‍റെ ഒരറ്റം ചേരിയാണ്. മറുവശത്താണ് ജനങ്ങള്‍ കുളിക്കുന്നത്. ഓട ഉദ്ഭവിക്കുന്നത് ‘ബക്ഷി കാ തലാബ്’ (ഒരു കുളം) ല്‍ നിന്നുമാണ്. ഫൈസാബാദ് റോഡ് പാലത്തിനു കീഴിലെ ഈ സ്ഥലമാണ് ജനങ്ങള്‍ പേവിഷ ബാധ മാറ്റാനുള്ള കുളിക്കായി തെരഞ്ഞെടുക്കുന്ന സ്ഥാ‍നം.

FILEWD
നായയുടെ കടിയേറ്റവര്‍ കുളിക്കാനായി പ്രഭാതം മുതല്‍ ക്യൂ നില്‍ക്കുന്നത് കാണാം. ഇവരില്‍ വനിതകളും പെടുന്നു‍. കുളിക കഴിഞ്ഞ ശേഷം ‘സട്ടു’, ‘ഗുഡ്’ എന്നിവ വച്ചുള്ള ഒരു പ്രത്യേക പ്രാര്‍ത്ഥനയില്‍ എല്ലാവരും പങ്കാളിയാകുന്നു. തറയിലെ പൊടിയും ധാന്യങ്ങളും കൂട്ടി കലര്‍ത്തിയ ഒരു തരം മിശ്രിതമാണ് സട്ടു. ഇത്തരം പ്രാര്‍ഥനയില്‍ പങ്കാളികളായ ഏതാനും ചിലരാണ് സഞ്ജയ് ജോഷി, നോണ്‍ദര്‍, നൂര്‍ജഹാന്‍ എന്നിവര്‍.

ഫോട്ടോ ഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

പേവിഷബാധ ഏല്‍ക്കാതിരിക്കാന്‍ കുളി സഹായിക്കുമെന്നത്



FILEWD
നാലു തലമുറയായി നായ് കടിയേല്‍ക്കുന്നവര്‍ക്ക് ഇതേ ചികിത്സ പരീക്ഷിച്ചു വിജയം നേടിയവരാണ് സഞ്ജയ് ജോഷിയുടെ കുടുംബക്കാര്‍. അതു കൊണ്ട് തന്നെ മങ്കാ മഹേശ്വര്‍ ക്ഷേത്രത്തിനു സമീപത്തെ റസിഡന്‍റ് കോളനിയില്‍ താമസിക്കുന്ന സഞ്ജയ് ജോഷിയും പ്രാര്‍ത്ഥനയ്‌ക്കായി ഇവിടെ എത്തി. നായ കടിച്ചതിനു ചികിത്സ നടത്തിയതിന്‍റെ സൂചന അദ്ദേഹം കാണിക്കുകയും ചെയ്‌‌തു. എന്നാല്‍ പ്രാര്‍ത്ഥനയെ സംബന്ധിക്കുന്ന കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ അദ്ദേഹം വിസമ്മതിക്കുന്നു. ഭരവ് ഭഗവാനായിട്ടാണ് പ്രാര്‍ത്ഥനയെന്നു മാത്രം സഞ്ജയ് പറയുന്നു.

വാര്‍ദ്ധക്യത്തില്‍ എത്തിയിരിക്കുന്ന നൂര്‍ജഹാനും ഈ കുളിയിലും പ്രാര്‍ത്ഥനയിലും വിശ്വാസമാണ്. നൂറ്റി മുപ്പത് വയസ്സ് ഉണ്ടായിരുന്ന അവരുടെ അമ്മ അവസാ‍ന കാലം വരെ ഇതു ചെയ്‌‌തിരുന്നതായി നൂര്‍ജഹാന്‍ ഓര്‍ക്കുന്നു. ചാലില്‍ കുളിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഒരുക്കാത്തതിലാണ് അവര്‍ക്ക് സങ്കടം. ഈ കാര്യം സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നതാണ് അവരുടെ അഭിപ്രായം. സ്ത്രീകള്‍ പുരുഷന്‍‌മാര്‍ക്കൊപ്പം തന്നെ ഇവിടെ പരസ്യമായിട്ട് കുളിക്കുന്നു.

നായ കടിക്കുന്നതിനായി പ്രത്യേക ചികിത്‌സ ആവശ്യമില്ലെന്ന വിശ്വാസക്കാരനാണ് മാന്‍പൂര്‍ ലാല്‍ ഗ്രാമത്തിലെ വിശാല്‍. ഇദ്ദേഹവും നായ്കടിയുടെ ഇരയാണ്. എന്നാല്‍ സ്വന്തം പിതാവിനൊപ്പം എല്ലാ ഞായറാഴ്ചയും ചൊവ്വാഴ്ചയും മാന്‍പൂര്‍ കുളിക്കായി ഇവിടെ എത്തുന്നു.

FILEWD
ലക്‍നൌവിലെ റായ് ബറേലി റോഡില്‍ ശാരദാ നഗറിലെ രജനിഖന്‍ഡ് നിവാസിയായ മൊഹമ്മദ് ഷഹീദ് എത്തിയതും പിതാവിനൊപ്പമാണ്. പിതാവ് അബ്ദുല്‍ റഹ്‌മാന്‍ നായ് കടിയേറ്റ വൃണവുമായി ഒമ്പതു വര്‍ഷം കഴിഞ്ഞയാളാണ്. ഇവിടുത്തെ കുളിയോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നതാണ് ഷഹീദിനെ ഇതേ വിശ്വാസം പിന്തുടരാന്‍ പ്രേരിപ്പിക്കുന്നത്.

FILEWD
പത്തു വയസ്സുകാരനായ അങ്കൂറിന്‍റെ കാര്യവും വിഭിന്നമല്ല. മഹിബുല്ലാപൂരില്‍ നിന്നും എത്തിയ അങ്കൂറിന്‍റെ പിതാവ് മൂന്നു വര്‍ഷമായി ഈ ചികിത്‌സയില്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്‍റെ സഹോദരന്‍ രക്ഷപ്പെട്ടത് ഇവിടെ കുളിച്ചതിനു ശേഷമാണെന്നതാണ് കാര്യം.

ചാലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ വിശ്വസിക്കുന്ന ഉപകഥ ഏറെ കൌതുകം പകരുന്നു. ശക്തിനഗര്‍ കോളനിയില്‍ താമസിക്കുന്ന റിട്ടയേര്‍ഡ് ഡെപ്യൂട്ടി റജിസ്‌ട്രാര്‍ സി എന്‍ സിംഗിനരികില്‍ ഒരിക്കല്‍ പെണ്‍നായയുമായി അഫ്ഗാനില്‍ നിന്നും ഒരു വ്യാപാരിയെത്തി. അയാളുടെ പണം മുഴുവന്‍ അഫ്ഗാനില്‍ തന്നെ നഷ്ടപ്പെട്ടിരുന്നു. സ്വന്തം നായയെ നല്‍കി ബിസിനസ്സുകാരന്‍ കുറെ പണം കടം വാങ്ങി തിരിച്ചു പോയി.

സിംഗിന്‍റെ വീട്ടില്‍ കയറിയ കള്ളന്‍‌മാര്‍ അയാളുടെ പണം മോഷ്ടിച്ചു കടന്നു കളഞ്ഞത്. നായ കള്ളന്‍‌മാരെ പിന്തുടര്‍ന്നതിനാല്‍ അവര്‍ മോഷണമുതല്‍ സമീപത്തെ കിണറ്റില്‍ നിക്ഷേപിച്ചു. പണം കിടന്ന സ്ഥലം കണ്ടെത്തിയ നായ ദു:ഖിതനായ ജന്‍‌മിയെ പണം തിരികെ കിട്ടാന്‍ സഹായിച്ചു. പ്രതിഫലമായി ജന്‍‌മി നായയെ സ്വതന്ത്രമാക്കി.

FILEWD
തിരികെയെത്തിയ വ്യവസായി നായയെ കണ്ടെത്താനാകാതെ വിഷമിക്കുകയും ജന്‍‌മിയില്‍ നിന്നും വിവരങ്ങള്‍ മനസ്സിലാക്കി പോയവഴി പിന്തുടര്‍ന്നു നായയെ കണ്ടെത്തുകയും ചെയ്‌‌തു. നായയെ കിട്ടിയെങ്കിലും അയാള്‍ക്കു കോപം അടക്കാനായില്ല. സമീപത്തെ കിണറ്റിലേക്ക് ചാടാനായിരുന്നു യജമാനന്‍റെ നിര്‍ദ്ദേശം. കിണറ്റിലേക്കു ചാടിയ നായ അവിടെ കിടന്നു ചത്തു.

FILEWD
പിന്നീട് കോപം മാറിയപ്പോള്‍ നായയുടെ മരണം യജമാനനു കടുത്ത ദു:ഖം സമ്മാനിച്ചു. നന്ദിയുള്ള നായയുടെ ആത്‌മാവ് രാത്രിയില്‍ പ്രത്യക്ഷപ്പെട്ട് ഏതു നായ കടിച്ചാലും താന്‍ വീണു ചത്ത കിണറ്റിലെ ജലം പ്രതിവിധിയാകുമെന്ന് അരുളി ചെയ്‌തത്രേ. നായ വീണു ചത്ത അതേ കിണര്‍ കുക്രൈലിലെ ചാലിലാണെന്നതാണ് വിശ്വാസം.

എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥലത്തെ ഡോക്‍ടര്‍മാര്‍ക്ക് കടുത്ത എതിര്‍പ്പാണ്. സ്ഥലത്തെ ഡോക്ടര്‍ ഹെരംബ് അഗ്നിഹോത്രി ഈ പ്രസ്താവനയ്‌ക്ക് ശാസ്ത്രീയമായ വിശദീകരണം നല്‍കുന്നു. നായ കടിച്ചുള്ള പേ വിഷബാധയ്ക്ക് കാരണമായ വൈറസ് പ്രവര്‍ത്തനം നടത്തുന്നത് തലച്ചോറുമായി ബന്ധപ്പെട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ മിക്കവാറും രണ്ടു മാസത്തിനു ശേഷം മാത്രമാണ് ഇത്തരം അസുഖങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്. ഇതിന്‍റെ പ്രതിവിധിക്കായുള്ള കുത്തിവയ്പ്പിന് ചെലവ് കൂടിയതായതിനാല്‍ സാധുക്കളായവര്‍ ഇത്തരം മാര്‍ഗ്ഗം സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

FILEWD
എന്നിരുന്നാലും സര്‍ക്കാര്‍ ആശുപത്രികളില്‍ ചെലവു കുറഞ്ഞ രീതിയിലുള്ള കുത്തി വയ്‌പ്പുകള്‍ നല്‍കിവരുന്നുണ്ട്. പട്ടികടി യേറ്റെത്തുന്നവരില്‍ ആദ്യം കുളി കഴിഞ്ഞവരെ വേണം പരിശോധിക്കാന്‍ എന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍. അവരെ പരിശോധിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുമാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.

ഫോട്ടോ ഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

പേവിഷബാധ ഏല്‍ക്കാതിരിക്കാന്‍ കുളി സഹായിക്കുമെന്നത്