Capricorn Rashi 2025 Horoscope: സഹോദര സഹായം ഉണ്ടാകും, മകര രാശിക്കാർക്ക് നല്ല തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും പറ്റിയ വർഷം

അഭിറാം മനോഹർ

തിങ്കള്‍, 25 നവം‌ബര്‍ 2024 (14:58 IST)
ഈ രാശിക്കാര്‍ക്ക് നല്ല തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും പറ്റിയ വര്‍ഷമാണിത്. സന്താനങ്ങളുടെ പ്രവര്‍ത്തിയില്‍ അഭിമാനം കൊള്ളും.കുഴപ്പങ്ങളെല്ലാം ഇല്ലാതാകും. ആരോഗ്യ നില തൃപ്തികരമായിരിക്കും. കടം സംബന്ധിച്ച പ്രശ്നങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരും.  പലജോലികളും വളരെ വേഗം തീര്‍ക്കും. പല ഇലക്ട്രോണിക് സാധനങ്ങളും വാങ്ങും. ആര്‍ക്കും തന്നെ ജാമ്യം നില്‍ക്കുകയോ സാക്ഷി പറയുകയോ ചെയ്യരുത്.
 
 രോഗശാന്തി. ഭൂമി സംബന്ധമായ കേസുകളില്‍ പ്രതികൂലമായ തീരുമാനം ഉണ്ടാകും.കെട്ടുപിണഞ്ഞു കിടന്ന പല പ്രശ്നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും.  പുതിയ ചിന്തകള്‍ മനസില്‍ തോന്നും. സന്താനങ്ങള്‍ സ്നേഹത്തോടെ അനുസരണ കാണിക്കും. സഹോദര സഹായം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസം ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍