എന്തുകൊണ്ട് ജാദവ് നേരത്തെ ബാറ്റിങ്ങിനിറങ്ങി?; കാരണം വ്യക്തമാക്കി സ്റ്റീഫൻ ഫ്ലെമിങ്

വ്യാഴം, 8 ഒക്‌ടോബര്‍ 2020 (16:18 IST)
ഐപിഎല്ലിൽ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡെഴ്‌സിനെതിരെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയം നേരിട്ടതിൽ ഏറ്റവുമധികം പഴി കേട്ട താരമാണ് ചെന്നൈയുടെ മധ്യനിര താരമായ കേദാർ ജാദവ്. മത്സരത്തിൽ നിർണായകമായ സമയത്ത് ക്രീസിലെത്തിയ കേദാർ ജാദവ് 12 പന്തിൽ വെറും 7 റൺസ് മാത്രമാണ് നേടിയത്. മത്സരത്തിൽ അനായാസമായി നേടാവുന്ന ജയത്തിൽ നിന്നും ചെന്നൈയെ തോൽവിയിലേക്ക് നയിച്ചത് ജാദവിന്റെ പ്രകടനമായിരുന്നു.
 
രവീന്ദ്ര ജഡേജയെയും ഡ്വയിൻ ബ്രാവോയേയും പോലെ വെടിക്കെട്ട് ബാറ്റ്സ്മാന്മാർ ഉള്ളപ്പോൾ എന്തുകൊണ്ടാണ് ജാദവിന് സ്ഥാനകയറ്റം നൽകിയതെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ ടീമിന്റെ കോച്ചായ സ്റ്റീഫൻ  ഫ്ലെമിങ്. സ്പിന്നിനെതിരെ മികച്ച റെക്കോഡുള്ള താരമെന്ന നിലയിലാണ് കേദാർ ജാദവിനെ മബാറ്റിങ്ങിനിറക്കിയതെന്നാണ് ഫ്ലെമിങ് പറയുന്നത്. സ്പിന്നർമാർക്ക് മുകളിൽ കേദാർ ജാദവ് ആധിപത്യം പുലർത്തുമെന്നാണ് കരുതിയത്. എന്നാൽ അതൊന്നും ഫലവത്തായില്ല സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍