ചെന്നൈ കൊൽക്കത്ത പോരാട്ടം; കണക്കുകൾ ചെന്നൈയ്ക്ക് അനുകൂലം: ബാറ്റ്സ്‌മാൻമാരുടെ ഫോം പ്രധാനം !

ബുധന്‍, 7 ഒക്‌ടോബര്‍ 2020 (13:15 IST)
അബുദാബി: ഐപിഎല്ലിൽ ചെന്നൈ കൊൽക്കത്ത മത്സരത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകർ. മികച്ച മത്സരം തന്നെ ആരാധകർക്ക് പ്രതീക്ഷിയ്ക്കാം, പഞ്ചാബിനെതിരെ 10 വിക്കറ്റ് ജയത്തിന്റെ കരുത്തിലാണ് ചെന്നൈ കളത്തിൽ എത്തുക. താരങ്ങൾ മികച്ച ഫോമിലാണ് എന്നുള്ളതും ചെന്നൈക്ക് മുൻതൂക്കം നൽകും. എന്നാൽ അവസാന മത്സരത്തിൽ തോൽവി വഴങ്ങിയാണ് കൊൽക്കത്ത എത്തുന്നത്. പോരാട്ടത്തിന് മുൻപ് ഇരു ടീമുകളും തമ്മിലുള്ള കളിയുടെ  ചരിത്രം ഒന്ന് പരിശോധിയ്ക്കാം.    
 
ഇരു ടിമുകളിലും തമ്മീൾ ഏറ്റുമുട്ടിയതിൽ വ്യക്തമായ ആധിപത്യം അവകാശപ്പെടാനുള്ളത് ചെന്നൈയ്ക്കാണ്. നേർക്കുനേർവന്ന 23 മത്സരങ്ങളിൽ 14 കളികൾ ചെന്നൈയാണ് ജയിച്ചത്. കൊൽക്കത്ത വിജയിച്ചത് 8 മത്സരത്തിലാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇരു ടിമിലെയും ബാറ്റ്സ്‌മാൻമാരുടെ ഫോം ആണ് നിർണായകമാവുക. കൊൽക്കത്തയ്ക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളത് മഹേന്ദ്ര സിങ് ധോണിയാണ് 470 റൺസ്. ചെന്നൈയ്ക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളതാവട്ടെ ആന്‍ഡ്രേ റസലും. 268 റൺസ് എന്നാൽ ഇരു താരങ്ങളും ഇപ്പോൾ ഫോമിലല്ല.
 
അബുദാബിയിലെ വലിയ ഗ്രൗണ്ടിൽ പിന്തുടര്‍ന്ന് ജയിക്കുക എന്നത് പ്രയാസകരമായിരിയ്ക്കും. അതിനാൽ തന്നെ ധോണിയുടെ പതിവ് ചെയ്സിങ് രീതി പിന്തുടർന്നാൽ തിരിച്ചടി നേരിടും എന്നാണ് വിലയിരുത്തപ്പെടുന്നത്. കൊൽക്കത്തയ്ക്കെതിരെ ചെന്നൈയുടെ ശരാശരി ടീം സ്‌കോര്‍ 154 റൺസാണ്. കൊൽക്കത്തയുടേത് 150 റൺസും. ഇന്ന് 51 റണ്‍സ് നേടാൻ ധോണിയ്ക്കായാൽ സിഎസ്‌കെയ്ക്കുവേണ്ടി 4000 ഐപിഎല്‍ റണ്‍സ് ധോണി പൂര്‍ത്തിയാക്കും. നായകനെന്ന നിലയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കൊൽക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിന് വേണ്ടത് 53 റൺസ് മാത്രമാണ്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍