ടീം സെറ്റാണ്, ഇതേ ഒത്തൊരുമയോടെ മുന്നോട്ട് പോകും, വിജയത്തിൽ സഹതാരങ്ങളെ പുകഴ്‌ത്തി വിരാട് കോലി

Webdunia
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (13:13 IST)
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഐതിഹാസികമായ വിജയങ്ങളിലൊന്നാണ് കൊൽക്കത്തയ്‌ക്കെതിരെ ഇന്നലെ ബാംഗ്ലൂർ സ്വന്തമാക്കിയത്. മത്സരത്തിൽ ബാംഗ്ലൂർ ബൗളർമാർ കൊൽക്കത്തയെ എറിഞ്ഞിടുകയായിരുന്നു. ഇപ്പോളിത മത്സരശേഷം ആർസി‌ബി ടീമിനെ പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ് ടീം നായകനായ വിരാട് കോലി.
 
ടീം ഇതേ ഒത്തൊരുമയുമായി മുന്നോട്ട് പോകുമെന്ന് കോലി പറഞ്ഞു,  അതേസമയം ടീമംഗങ്ങളെ പ്രശംസിക്കാനും കോലി മറന്നില്ല. വസാന സീസണില്‍ സിറാജിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല എന്നാൽ ഇത്തവണ സിറാജ് കഠിനമായി തന്നെ പരിശ്രമിച്ചു. ഏൽപ്പിക്കുന്ന ഉത്തർവാദിത്തങ്ങളെ ഇഷ്ടപ്പെടുന്ന താരമാണ് മോറിസ്. ഇത്തരം താരങ്ങളുടെ പ്രകടനവും ഒത്തൊരുമയുമാണ് ടീമിനെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ ലോകോത്തര താരങ്ങള്‍ ഒപ്പമുണ്ടെങ്കിലും ആരാധകരുടെ വിശ്വാസവും പിന്തുണയുമില്ലാതെ മികച്ച ഫലം ഉണ്ടാക്കാനാവില്ലെന്നും കോലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article