ആ താരത്തിന്റെ സാന്നിധ്യം മാക്‌സ്‌വെല്ലിനെ സഹായിച്ചു, ആർസിബിയിലെ വിജയത്തിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഓസീസ് താരം

Webdunia
ഞായര്‍, 18 ഏപ്രില്‍ 2021 (16:54 IST)
ഐപിഎല്ലിലെ പതിനാലാം സീസണിൽ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ തകർപ്പൻ ഫോമിന്റെ പിന്നിലെ കാരണം ഇന്ത്യൻ താരം വിരാട് കോലിയാണെന്ന് ഓസീസ് മുൻ താരം ബ്രെറ്റ് ലി. ഈ സീസണിന്റെ തുടക്കത്തിലെ ആദ്യ കളിയിൽ 39 റണ്‍സെടുത്ത താരം രണ്ടാം മത്സരത്തില്‍ 59 റണ്‍സെടുത്ത് ടീമിന്റെ മാച്ച് വിന്നറാവുകയും ചെയ്‌തിരുന്നു.
 
മാക്‌സ്‌വെൽ ഒരുപാട് കാര്യങ്ങൾ കോലിയിൽ നിന്നും പഠിച്ചിട്ടുണ്ട്. ഇതിലൂടെ ബാറ്റിംഗ് മികവ് ഉയർത്താൻ താരത്തിനായിട്ടുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് തന്നെ അത് പ്രകടമാണ്. കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നില്ല എന്നതായിരുന്നു മാക്‌സ്‌വെല്ലിന്റെ പ്രശ്‌നം. ആര്‍സിബി നിരയില്‍ അത് വീണ്ടെടുക്കാന്‍ മാക്‌സ്‌വെല്ലിന് സാധിച്ചു.
 
അനാവശ്യ ഷോട്ടുകള്‍ക്ക് മുതിര്‍ന്ന് പെട്ടെന്ന് പുറത്താവുന്ന ശീലം മാക്‌സ്‌വെല്ലില്‍ ഇത്തവണ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇന്നിംഗ്‌സ് അവസാനം വരെ കൊണ്ടുപോകാനും മാക്‌സ്‌വെല്ലിന് സാധിച്ചു, കോലിയുടെ മികവാണ് മാക്‌സ്‌വെല്ലിന് ഗുണം ചെയ്‌തത് ബ്രെറ്റ്‌ലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article