ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകൻ രോഹിത് ശർമയെന്ന് വിരേന്ദ്രർ സെവാഗ്

Webdunia
ബുധന്‍, 11 നവം‌ബര്‍ 2020 (14:37 IST)
ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്‌റ്റൻ രോഹിത് ശർമയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണിങ് താരം വിരേന്ദർ സെവാഗ്. ലോകത്തെ ഏറ്റവും മികച്ച ടി20 ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസ് ആണെന്നും കിരീടം നേടാൻ എന്തുകൊണ്ടും അർഹത അവർക്കാണെന്നും സെവാഗ് പറഞ്ഞു.
 
നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസാണ്. അതേ ടീമിന്റെ നായകനായ രോഹിത് ശർമയാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകൻ. ഇത്രയെല്ലാം പ്രതിസന്ധികൾക്കിടയിലും മികച്ച രീതിയിൽ തന്നെ ടൂർണമെന്റ് അവസാനിച്ചു സെവാഗ് പറഞ്ഞു. നേരത്തെ മുംബൈ ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീമാണെന്ന് വെസ്റ്റിൻഡീസ് ഇതിഹാസ താരമായ ബ്രയാൻ ലാറയും അഭിപ്രായപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article