ജീവിതം സാധാരണ നിലയിലേക്ക് എത്തിയെന്ന് തോന്നിപ്പിക്കാൻ ഐപിഎല്ലിനാവും : റോബിൻ ഉത്തപ്പ

Webdunia
വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (18:08 IST)
സാധാരണ നിലയിലേക്ക് ജീവിതം എത്തിയെന്ന തോന്നലുണ്ടാക്കാൻ ഐപിഎല്ലിന് സാധിക്കുമെന്ന് രാജസ്ഥാൻ റോയൽസ് താരം റോബിൻ ഉത്തപ്പ. കൊവിഡ് സാഹചാര്യത്തിൽ ഇത്തവണത്തെ ഐപിഎൽ ഏറെ പ്രാധാന്യമുള്ളതാണെന്നും ഉത്തപ്പ പറഞ്ഞു.
 
കളിയിലേക്ക് മടങ്ങാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. മനുഷ്യവംശം എന്ന നിലയിൽ നമ്മൾ കടന്നുപോകുന്ന സാഹചര്യം വെച്ച് നോക്കുമ്പോൾ ഇത്തവണത്തെ ഐപിഎൽ ഏറെ പ്രത്യേകതകൾ നിറഞതാണ്. ഐപിഎൽ പോലൊരു ടൂർണമെന്റ് നടക്കുമ്പോൾ ജീവിതം സാധാരണനിലയിലേക്ക് മടങ്ങുന്നത് പോലൊരു തോന്നൽ അത് നമുക്ക് നൽകും.
 
ലോകത്തിലെ എല്ലാ ക്രിക്കറ്റ് പ്രേമികളും ഐപിഎല്ലിന് വേണ്ടി കാത്തിരിക്കുകയാണ്. അങ്ങനെ നോക്കുമ്പോൾ ഇത്തവണ ഏറെ പ്രാധാന്യമുള്ള ഐപിഎലാണ് നടക്കുക ഉത്തപ്പ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article