ചെൽസിയേയും ആഴ്‌സണലിനെയും മറികടന്ന് റോയൽ ചലഞ്ചേഴ്‌സ്: ഇൻസ്റ്റഗ്രാമിൽ റെക്കോർഡ്

Webdunia
ശനി, 10 ഒക്‌ടോബര്‍ 2020 (14:44 IST)
ഐപിഎല്ലിൽ കിരീടത്തിൽ ഇതുവരെ മുത്തമിടാൻ സാധിച്ചിട്ടില്ലെങ്കിലും ആരാധക പിന്തുണയിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നും മുന്നിലാണ്. കളിക്കളത്തിലൂടെ തിരിച്ചടികൾ നേരിടുമ്പോളും ഇൻസ്റ്റഗ്രാമിൽ നേട്ടം കൊയ്‌തിരിക്കുകയാണ് ആർസി‌ബി.
 
2020 സെപ്‌റ്റംബറിൽ 84.9 മില്യൺ ഇൻസ്റ്റഗ്രാം പ്രതികരണങ്ങളാണ് ആർസിബിക്ക് ഇൻസ്റ്റഗ്രാമിൽ ലഭിച്ചത്. ഏഷ്യയിലെ ഏതൊരു സ്പോർട്‌സ് ടീമിനും സ്വന്തമാക്കാൻ കഴിയാതിരുന്ന റെക്കോഡാണിത്. ആഴ്‌സണൽ,ചെൽസി,റയൽ മാഡ്രിഡ് എന്നീ ഫുട്‌ബോൾ വമ്പൻമാരെ പോലും പിന്തള്ളിയാണ് ആർസി‌ബിയുടെ നേട്ടം.
 
188 മില്യൺ ഇമ്പ്രഷനുകളോടെ ബാഴ്‌സലോണയാണ് പട്ടികയിൽ ഒന്നാമത്. 94 മില്യൺ ഇമ്പ്രഷനോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാമതും 86.6 മില്യൺ ഇമ്പ്രഷനുമായി ലിവർപൂൾ മൂന്നമതും വരുന്ന പട്ടികയിൽ ആർസിബി നാലാം സ്ഥാനത്താണ്. യൂട്യൂബിൽ ഒരു മില്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ഏക ഐപിഎൽ ടീമും ആർസിബിയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article