കളിക്കാർ എല്ലായിപ്പോഴും വിജയിക്കണമെന്നില്ല, സിവയെ ഭീഷണിപ്പെടുത്തിയവർക്കെതിരെ തുറന്നടിച്ച് പത്താൻ

ശനി, 10 ഒക്‌ടോബര്‍ 2020 (08:48 IST)
ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ മോശം പ്രകടനത്തിന്റെ പേരിൽ ക്യാപ്‌റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ കുടുംബാഗങ്ങൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. പ്രകടനം മോശമായതിന്റെ പേരിൽ ധോണിയുടെ അഞ്ച് വയസ്സുകാരി മകൾ സിവയെ ഉൾപ്പെടെ ഭീഷണിപ്പെടുത്തി ചിലർ സമൂഹമാധ്യമങ്ങളിൽ കമന്റുകൾ പോസ്റ്റ് ചെയ്‌തിരുന്നു. ഇതിനെതിരെയാണ് പത്താന്റെ പ്രതികരണം.
 
എല്ലാ കളിക്കാരും തങ്ങളുടെ കഴിവിന്റെ പരമാവധി കളികളത്തിൽ പുറത്തെടുക്കാൻ നോക്കുന്നവരാണ്. ചിലപ്പോൾ അത് നടന്നില്ലെന്ന് വരാം.അതിന്റെ പേരിൽ ഒരു കൊച്ചു കുഞ്ഞിനെ ഭീഷണിപ്പെടുത്താൻ ആർക്കും അധികാരമില്ല- പത്താൻ ട്വീറ്റ് ചെയ്‌തു. 
 

All the players giving their best,sometimes it just doesn’t work but it’s doesn’t give any one any authority to give a threat to a young child #mentality #respect

— Irfan Pathan (@IrfanPathan) October 9, 2020
കഴിഞ്ഞ ഒക്‌ടോബർ ഏഴിനായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ മത്സരം നടന്നത്. കൊൽക്കത്ത ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ലക്ഷ്യം മറികടക്കാനായിരുന്നില്ല. മത്സരത്തിൽധോനിയുടെയും കേദാര്‍ ജാദവിന്റെയും ബാറ്റിങ് ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങൾക്കെതിരെയും ധോണിയുടെ മകൾ സിവയ്‌ക്കെതിരെയും ഭീഷണികൾ ഉയർന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍