ഫ്രീ ഹിറ്റിലും ഔട്ടാകാൻ ഒരു റെയ്‌ഞ്ച് വേണം, വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

Webdunia
ശനി, 7 നവം‌ബര്‍ 2020 (09:44 IST)
ക്രിക്കറ്റിൽ ഏത് ബാറ്റ്സ്മാനെയും കൊതിപ്പിക്കുന്ന ഒരേ ഒരു പന്താണുള്ളത്. എതിർ ടീം ബൗളർ നോ ബോൾ എറിഞ്ഞതിന് പിന്നാലെ അനുവദിക്കുന്ന ഫ്രീ ഹിറ്റാണിത്. ഈ പന്തിൽ ബൗൾഡായാലും ക്യാച്ചായാലും ഔട്ടാകില്ല എന്നതാണ് ഈ പന്തിനെ ബാറ്റ്സ്മാന്മാർക്ക് പ്രിയങ്കരമാക്കുന്നത്. കളിയിൽ വമ്പൻ ഷോട്ടുകൾ പിറക്കുന്ന അങ്ങനെയൊരു ബൗളിൽ ആർക്കെങ്കിലും വിക്കറ്റ് കളയാനാകുമോ?
 
 എന്നാൽ അതിനും തങ്ങൾക്ക് സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് ആർസി‌ബി.ഐപിഎല്ലിലെ 13–ാം സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന എലിമിനേറ്റർ പോരാട്ടത്തിലാണ് ആ അപൂർവകാഴ്‌ച്ച പിറന്നത്. ആർസി‌ബിയുടെ മോയിൻ അലിയാണ് ഫ്രീ ഹിറ്റിലും വിക്കറ്റ് നൽകിയ താരം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article