ട്വിറ്ററിൽ ഏറ്റവും കൂടുതൽ ചർച്ചയായ ടീം ചെന്നൈ, ഐപിഎല്ലിലെ ഗോൾഡൺ ട്വീറ്റ് സച്ചിന്റേത്

Webdunia
ബുധന്‍, 18 നവം‌ബര്‍ 2020 (17:14 IST)
തങ്ങളുടെ ഏറ്റവും മോശം സീസണിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും ട്വിറ്ററിൽ നേട്ടം കൊയ്‌ത് ചെന്നൈ സൂപ്പർ കിങ്‌സ്. ഐപിഎല്ലിൽ ക്രിക്കറ്റ് പ്രേമികൾ ഏറ്റവുമധികം ചർച്ചയാക്കിയത് ചെന്നൈയെ പറ്റിയാണ്. സീസണിലെ ചെന്നൈ-മുംബൈ ഉദ്‌ഘാടന മത്സരത്തിലാണ് ഏറ്റവും കൂടുതൽ ഷെയറുകൾ വന്നത്.
 
മുംബൈ-ഹൈദരാബാദ് പോരാട്ടമാണ് ട്വീറ്റുകളുടെ കാര്യത്തിൽ രണ്ടാമത്. അതേസമയം സീസണിലെ ഏറ്റവും ആവേശകരമായ ഡബിൾ സൂപ്പർ ഓവർ നടന്ന മത്സരം മൂന്നാം സ്ഥാനം മാത്രമെ സ്വന്തമാക്കിയുള്ളു. വിരാട് കോലിയാണ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട താരം.
 
അതേസമയം രാജസ്ഥാനെതിരെയുള്ള മത്സരത്തിൽ പഞ്ചാബ് കിങ്‌സ് താരം നിക്കോളാസ് പുറാൻ നടത്തിയ സേവിനെ പ്രശംസിച്ച് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ നടത്തിയ ട്വീറ്റാണ് സീസണിലെ ഗോൾഡൺ ട്വീറ്റ്. എന്റെ ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സേവ് എന്ന് സച്ചിൻ വിശേഷിപ്പിച്ച ട്വീറ്റ് 23,000 തവണയാണ് റി‌ട്വീറ്റ് ചെയ്യപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article