യുഎഇ‌യിൽ ചൂട് പ്രശ്‌നമാകും, ഐപിഎൽ രണ്ടാം ഘട്ട വേദിയായി ഇംഗ്ലണ്ടും ഓസ്ട്രേലിയയും പരിഗണനയിൽ

Webdunia
വ്യാഴം, 6 മെയ് 2021 (17:27 IST)
ഐപിഎൽ 2021 സീസണിലെ ബാക്കി മത്സരങ്ങൾ ഇംഗ്ലണ്ടിലോ ഓസീസിലോ ആയി പൂർത്തിയാക്കാൻ സാധ്യത. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയ്‌ക്കും ടി20 ലോകകപ്പിനും ഇടയിലുള്ള സമയമാണ് നിലവിൽ ഐപിഎൽ നടത്താനായി ഉദ്ദേശിക്കുന്നത്. 
 
അതേസമയം ഇന്ത്യ വേദിയാക്കുക എന്ന സാധ്യത ബിസിസിഐ പൂർണമായും തള്ളികളഞ്ഞതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ പിഴവുകളില്ലാതെ മത്സരങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചതിനാൽ വേദിയായി യുഎഇയും പരിഗണനയിലുണ്ട്. എന്നാൽ സെപ്‌റ്റംബർ മാസത്ത് യുഎഇയിൽ ചൂട് കൂടുതലാകുമെന്നതാണ് ഇതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്. ഇംഗ്ലണ്ടാണ് വേദിയെങ്കിൽ ഇതേ സമയം ഇന്ത്യൻ താരങ്ങൾ ടെസ്റ്റ് പരമ്പരയ്‌ക്കായി ഇംഗ്ലണ്ടിൽ ഉണ്ടാകും എന്നതാണ് പോസിറ്റീവായ ഘടകം.
 
കാലാവസ്ഥ അനുകൂലമാകുമെന്നതും മറ്റ് വിദേശതാരങ്ങൾക്ക് ഇംഗ്ലണ്ടിലെത്താൻ പ്രയാസമില്ല എന്നതും ഇംഗ്ലണ്ടിന് അനുകൂല ഘടകകങ്ങളാണ്. അതേസമയം ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ടി20 ലോകകപ്പും ഇന്ത്യയിൽ നിന്നും മാറ്റാൻ സാധ്യതയേറെയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article