ഈ ദിവസം ഓർമയുണ്ടോ ഐപിഎൽ പ്രേമികൾക്ക്? സച്ചിന്റെ മുംബൈ ഇന്ത്യൻസിനെ ഞെട്ടിച്ച രോഹിത്തിന്റെ ഹാട്രിക്കിന് 12 വർഷം

വ്യാഴം, 6 മെയ് 2021 (17:24 IST)
ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ സ്വന്തമായുള്ള ഒരേയൊരു ക്യാപ്‌റ്റൻ. കൂടാതെ ബാറ്റ്സ്മാൻ എന്ന നിലയിലും ഒട്ടേറെ നേട്ടങ്ങൾ. ഐപിഎല്ലിൽ മുംബൈ നായകനായ രോഹിത് ശർമയുടെ നേട്ടങ്ങളുടെ പട്ടിക വലിപ്പമേറിയതാണ്. എന്നാൽ ബാറ്റ് കൊണ്ട് മാത്രമല്ല ബോളുകൊണ്ടും അത്ഭുതങ്ങൾ കാണിച്ച ഒരു ചരിത്രം നമ്മുടെ സ്വന്തം ഹി‌റ്റ്‌മാനുണ്ട്.
 
ടൂർണമെന്റിന്റെ ചരിത്രത്തിൽ ഹാട്രിക് നേടിയ ബൗളർമാരുടെ പട്ടികയിലും ഹി‌റ്റ്‌മാന് ഇടമുണ്ട് എന്നത് ക്രിക്കറ്റ് പ്രേമികൾ ഓർത്തിരിക്കാനിടയില്ല. എന്നാൽ രോഹിത്തിന്റെ ആ അത്ഭുത നേട്ടത്തിന്റെ 12ആം വാർഷിക ദിനമാണ് ഇന്ന്. 2009 മേയ് ആറിന് മുംബൈ ഇന്ത്യൻസിനെതിരെയായിരുന്നു താരത്തിന്റെ പ്രകടനം.
 
 
ദക്ഷിണാഫ്രിക്കയായിരുന്നു. സെഞ്ചൂറിയനില്‍ നടന്ന കളിയിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിച്ച മുംബൈയ്‌ക്കെതിരേ ഡിസിക്കു വേണ്ടി രോഹിത് മൂന്നു പേരെ അടുത്തടുത്ത ബോളുകളില്‍ പുറത്താക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഡെക്കാൻ 145 റൺസിന് പുറത്തായി. അന്ന് ഡെക്കാൻ താരമായിരുന്ന രോഹിത് മത്സരത്തിൽ 38 റൺസാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ വിജയത്തിലേക്ക് കുതിക്കവെയാണ് 16ആം ഓവർ നായകൻ ഗിൽക്രിസ്റ്റ് രോഹിത് ശർമയെ ഏൽപ്പിക്കുന്നത്.
 
നാലു വിക്കറ്റിന് 100 റൺസ് എന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യൻസ്.അടുത്ത അഞ്ചോവറില്‍ ആറു വിക്കറ്റുകള്‍ ശേഷിക്കെ മുംബൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 46 റണ്‍സ്. എന്നാൽമൂന്നു റണ്‍സ് മാത്രം വഴങ്ങിയ രോഹിത് ഓവറിലെ അവസാന രണ്ടു ബോളുകളില്‍ അഭിഷേക് നായകര്‍ (1), ഹര്‍ഭജന്‍ സിങ് (0) എന്നിവരെ പുറത്താക്കി. 18ആം ഓവറില്‍ വീണ്ടും ബൗള്‍ ചെയ്യാനെത്തിയ രോഹിത് ആദ്യ ബോളില്‍ തന്നെ ടീമിന്റെ ടോപ്‌സ്‌കോററായ ജീന്‍ പോള്‍ ഡുമിനിയെ (52) ഗിൽക്രിസ്റ്റിന്റെ കയ്യിലെത്തിക്കുകയും ചെയ്‌തു.
 
ഇതേ ഓവറിലെ മൂന്നാമത്തെ ബോളില്‍ സൗരഭ് തിവാരിയെയും രോഹിത് മടക്കി. മുംബൈ 19 റൺസിന്റെ തോൽവി വഴങ്ങിയ മത്സരത്തിൽ രോഹിത്ത് തന്നെയായിരുന്നു മാൻ ഓഫ് ദ മാച്ചും. ബാറ്റ് കൊണ്ട് വിസ്‌മയങ്ങൾ ശീലമാക്കിയ ഹിറ്റ്‌മാൻ രണ്ടോവറില്‍ ആറു റണ്‍സിന് നാലു വിക്കറ്റെന്ന മാജിക്കല്‍ ഫിഗറിലാണ് തന്റെ ബൗളിങ് അന്ന് അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍