ഐപിഎൽ രണ്ടാംഘട്ടത്തിന് ഗ്ലാമർ കുറയും, താരങ്ങളെ വിട്ടുതരാനാവില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

Webdunia
ചൊവ്വ, 11 മെയ് 2021 (14:32 IST)
ഐപിഎൽ പതിനാലാം സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ ഈ വർഷം നടത്തിയാൽ ഇംഗ്ലണ്ട് താരങ്ങൾക്ക് പങ്കെടുക്കാൻ സാധിച്ചേക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ജൂൺ മുതൽ ഇംഗ്ലണ്ടിന് തിരക്കേറിയ ഷെഡ്യൂൾ ആണുള്ളത്. അതിനാൽ തന്നെ താരങ്ങൾ ഐപിഎല്ലിൽ നിന്ന് വിട്ടുനിന്നേക്കാമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
 
ടി20 ലോകകപ്പിന് മുൻപായി സെപ്‌റ്റംബറിൽ ഐപിഎൽ സംഘടിപ്പിക്കുക അല്ലെങ്കിൽ ടി20 ലോകകപ്പിന് പിന്നാലെ നവംബർ മധ്യത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുക എന്നീ രണ്ട് മാർഗ്ഗങ്ങളാണ് ബിസിസിഐക്ക് മുന്നിലുള്ളത്. എന്നാൽ ഇംഗ്ലണ്ടിന്റെ തിരക്കേറിയ ഷെഡ്യൂളിൽ ഈ സമയങ്ങളിൽ താരങ്ങളെ ഐപിഎല്ലിലേക്ക് ലഭിക്കുമെന്ന് ഉറപ്പ് നൽകാനാവാത്ത സാഹചര്യമാണുള്ളതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article