ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് പിന്നാലെ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയുടെ രണ്ടാം നിരയായിരിക്കും പങ്കെടുക്കുക എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ജൂലൈയിൽ നടക്കുന്ന പരമ്പരയിൽ 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണുണ്ടാവുക.
സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനാലാണ് പര്യടനത്തിൽ യുവതാരങ്ങളെ ബിസിസിഐ പരിഗണിക്കുന്നത്. മലയാളി താരം സഞ്ജു സാംസണിനും മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷനും ടൂർണമെന്റിൽ അവസരം ലഭിക്കുമെന്നാണ് റിപ്പോർട്ട്.