ആർസി‌ബിയെ പരാജയപ്പെടുത്തിയ തന്ത്രമെന്ത്? ശ്രേയസ് അയ്യർ പറയുന്നു

ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (12:56 IST)
ഐപിഎല്ലിൽ ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കിയ മത്സരമായിരുന്നു ലീഗിൽ ശക്തരായ ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവുമായുള്ള മത്സരം. പോയിന്റ് പട്ടികയിൽ ഒന്നമതാവാൻ നടന്ന മത്സരത്തിൽ അവസാന ജയം പക്ഷേ ഡൽഹിക്കൊപ്പമായിരുന്നു. ആർസിബി ഒരു ചെറുത്തുനില്‍പ്പും കൂടാതെയാണ് ഡല്‍ഹിയുടെ യുവനിരയ്ക്കു മുന്നില്‍ മുട്ടുമടക്കിയത്. ആര്‍സിബിക്കെതിരേ തങ്ങളുടെ തന്ത്രം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടീം ക്യാപ്‌റ്റനായ ശ്രേയസ് അയ്യർ.
 
സ്വാതന്ത്രത്തോടെ ഭയമില്ലാതെ കളിക്കുന്നതാണ് ഡൽഹിയുടെ വിജയങ്ങൾക്ക് പിന്നിലെ രഹസ്യമെന്ന് ശ്രേയസ് അയ്യർ പറയുന്നു.സമ്മര്‍ദ്ദഘട്ടത്തില്‍ കാണിച്ച മനസാന്നിധ്യം മികച്ചതായിരുന്നു. സ്വാതന്ത്ര്യത്തോടെ, അതോടെ ഭയമില്ലാതെ കളിക്കുകയെന്നതായിരുന്നു ഞങ്ങളുടെ തന്ത്രം. ഒരുപാട് എനര്‍ജിയുള്ള മികച്ച യുവതാരങ്ങള്‍ ഞങ്ങളുടെ ടീമിലുണ്ട്. ഇവർ അവരുടെ മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമെ ചെയ്യേണ്ടതുള്ളു ശ്രേയസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍