ലീഗിലെ കരുത്തർ ഇന്നേറ്റുമുട്ടുന്നു: ഡൽഹിയും ബാംഗ്ലൂരും നേർക്കുനേർ

തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (13:52 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുൻ‌പുള്ള സീസണുകളിൽ നിന്നും വ്യത്യസ്‌തമായി മത്സരങ്ങൾ വിജയിച്ചുകൊണ്ടാണ് വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ മുന്നേറുന്നത്. അതേസമയം യുവനിരയുടെ കരുത്തിലാണ് ഇക്കറി ഡൽഹി ക്യാപിറ്റൽസിന്റെ മുന്നേറ്റം.  മൂന്ന് മത്സരങ്ങൾ വീതം സ്വന്തമാക്കി പോയിന്റ് പട്ടികയിൽ മുന്നിൽ തന്നെയുള്ള ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരത്തിൽ പൊടിപാറുമെന്ന് ഉറപ്പ്.
 
ആരോൺ ഫിഞ്ചിനോടൊപ്പം സ്ഥിരതയോടെ ബാറ്റ് വീശുന്ന മലയാളി ഓപ്പണിംഗ് താരം ദേവ്‌ദത്ത് പടിക്കലിനൊപ്പം നായകൻ കോലി കൂടി ഫോമിലേക്കുയർന്നതോടെ ബാറ്റിംഗ് കരുത്തിൽ ഏറെ മുന്നിലാണ് ബാംഗ്ലൂർ. കോലിക്ക് ശേഷം ഡിവില്ലിയേഴ്‌സിനെ പോലൊരു ബാറ്റ്സ്മാനെയും നേരിടണം എന്നത് ഏറ്റ് ബൗളിങ് നിരക്കും വെല്ലുവിളിയാണ്. ശക്തമായ ബാറ്റിങ് നിര സ്വന്തമായുണ്ടെങ്കിലും ചഹലും നവ്‌ദീപ് സൈനിയും ഒഴികെയുള്ള ഒരു ബൗളർക്കും ബാംഗ്ലൂരിനായി തിളങ്ങാനായിട്ടില്ല എന്നതാണ് ടീമിന്റെ ആശങ്ക.
 
അതേസമയം ബാറ്റിങിലും ബൗളിങ്ങിലും സന്തുലിതമായ നിരയാണ് ഡൽഹിയുടേത്. ശ്രേയസ് അയ്യർ,പൃഥ്വി ഷാ,ഋഷഭ് പന്ത്,ഹിറ്റ്‌മേയർ, എന്നിവർക്കൊപ്പം പരിചയസമ്പന്നനായ ശിഖർ ധവാനും ഇക്കറി ഡൽഹി ടീമിലുണ്ട്. അതേസമയം ളീഗിലെ തന്നെ മികച്ച ബൗളർമാരിൽ ഒരാളായ റബാഡയും സ്പിന്നറായി അശ്വിനും അമിത് മിശ്രയും ഓൾറൗണ്ടർ സ്റ്റോയിനിസും ഡൽഹിക്കായി അണിനിരക്കുന്നു. റബാഡ- കോലി, അശ്വിന്‍- ഡിവിലിയേഴ്‌സ് പോരാട്ടവും മത്സരത്തെ ആവേശഭരിതമാക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍