ഇത്തവണ പിഴവുകൾ തിരുത്തി സന്തുലിതമായ ടീമായാണ് ആർസിബി വരുന്നത്. ബാറ്റിങ് നിരയിലേക്ക് കോലിക്കും ഡിവില്ലിയേഴ്‌സിനുമൊപ്പം ആരോൺ ഫിഞ്ച് കൂടി എത്തുമ്പോൾ ബാംഗ്ലൂരിനെ തടുത്തുനിർത്തുക എളുപ്പമാവില്ല. ഓൾറൗണ്ടർ ക്രിസ് മോറിസിന്റെ സാന്നിധ്യവും ടീമിന് കരുത്താകും.പേസ് നിരയിൽ ഡെയ്‌ൽ സ്റ്റെയ്‌നിനൊപ്പം ഉമേഷ് യാദവും നവദീപ് സൈനിയും ടീമിലുണ്ട്. ചാഹലിന്റെ സ്പിൻ ബൗളിങും ബാംഗ്ലൂരിന് കരുത്തേകുന്നു.
അതേസമയം ഡേവിഡ് വാർണർ,കെയ്‌ൻ വില്യംസൺ,ജോണി ബെയർസ്റ്റോ എന്നിവർ അണിനിരക്കുന്ന ഹൈദരാബാദും ചില്ലറക്കാരല്ല. മുഹമ്മദ് നബി, രാഷിദ് ഖാൻ എന്നിവരുടെ സാന്നിധ്യം കൂടിയാകുമ്പോൾ ഹൈദരാബാദ് നിര കരുത്തുറ്റതാകുന്നു. ഭുവനേശ്വർ കുമാർ ആയിരിക്കും ഹൈദരാബാദ് ബൗളിങിന് ചുക്കാൻ പിടിക്കുക.