ആര്‍സിബി നായകന്‍ വിരാട് കോലി ഓപ്പണറാകും

Webdunia
തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (16:46 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി ഓപ്പണറാകും. ദേവ്ദത്ത് പടിക്കലിനൊപ്പമാണ് കോലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഏഴ് കളികളില്‍ നിന്ന് 198 റണ്‍സാണ് കോലി ഈ സീസണില്‍ നേടിയിരിക്കുന്നത്. ഗ്ലെന്‍ മാക്‌സ്വെല്‍ മൂന്നാം നമ്പറിലും എ.ബി.ഡിവില്ലിയേഴ്‌സ് നാലാം നമ്പറിലും ബാറ്റ് ചെയ്യും. രജത് പട്ടിദാര്‍, കെയ്ല്‍ ജാമിസണ്‍, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരായിരിക്കും ആര്‍സിബിയുടെ പ്ലേയിങ് ഇലവനിലെ മറ്റ് താരങ്ങള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article