ഇതവരുടെ അഭിനയമാണെങ്കിൽ ഒരു ഓസ്കാർ തന്നെ കൊടുക്കണം, കോലി- ഗംഭീർ കെട്ടിപ്പിടുത്തത്തെ പറ്റി സുനിൽ ഗവാസ്കർ

അഭിറാം മനോഹർ

തിങ്കള്‍, 1 ഏപ്രില്‍ 2024 (12:43 IST)
Gambhir and Kohli
ഐപിഎല്ലില്‍ ചിരവൈരികളായി പല ടീമുകളും ഉണ്ടായിരുന്നെങ്കിലും ഈ ഐപിഎല്ലില്‍ ആരാധകര്‍ ഏറെ കാത്തിരുന്ന മത്സരം കൊല്‍ക്കത്തയും ബെംഗളുരുവും തമ്മില്‍ നടന്ന പോരാട്ടമായിരുന്നു. ഗൗതം ഗംഭീറും വിരാട് കോലിയും എതിര്‍ ടീമുകളുടെ ഭാഗമായിരുന്നു എന്നത് കൊണ്ട് തന്നെ കഴിഞ്ഞ സീസണിലെ കൊടുക്കല്‍ വാങ്ങലുകളുടെ തുടര്‍ച്ച ഇത്തവണയുമുണ്ടാകുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ മത്സരശേഷം ഒരു ജിസ് ജോയ് സിനിമ പോലെ നന്മ വിതറിയാണ് താരങ്ങള്‍ പിരിഞ്ഞത്.
 
മത്സരത്തില്‍ കോലി 59 പന്തില്‍ പുറത്താകാതെ 83 റണ്‍സ് നേടിയെങ്കിലും ടീമിന് വിജയം നേടികൊടുക്കാന്‍ താരത്തിനായില്ല. ആര്‍സിബി ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം 16.5 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തിലാണ് കൊല്‍ക്കത്ത മറികടന്നത്. പല തവണ ഗ്രൗണ്ടില്‍ കൊമ്പുകോര്‍ത്തിട്ടുള്ള കോലിയും ഗംഭീറും മത്സരത്തിന് ചൂട് കൂട്ടുമെന്നാണ് ആരാധകരെല്ലാരും പ്രതീക്ഷിച്ചതെങ്കിലും മുന്‍ വര്‍ഷങ്ങളിലെ പോലെ ഒന്നും തന്നെ ഇത്തവണയുണ്ടായില്ല. ചിന്നസ്വാമിയില്‍ ടൈം ഔട്ട് സമയത്ത് ഇരുവരും കെട്ടിപ്പിടിക്ക കൂടി ചെയ്തതോടെ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
 

Rivalry...Respect!
 

 
ഈ കെട്ടിപ്പിടുത്തത്തീന് കൊല്‍ക്കത്തയ്ക്ക് ഫെയര്‍ പ്ലേ അവാര്‍ഡ് കിട്ടുമെന്നാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി വ്യക്തമാക്കിയത്. എന്നാല്‍ വെറും ഫെയര്‍ പ്ലേ മാത്രമല്ല ഓസ്‌കാര്‍ വരെ കിട്ടുമെന്നായിരുന്നു തമാശയായി ഗവാസ്‌കറുടെ പ്രതികരണം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍