IPL 2024: ക്‌ലാസന്റെ ടോപ്പ് ക്ലാസ് ബാറ്റിംഗിന് മുന്നില്‍ സഞ്ജുവും വീണു, ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ മുന്നില്‍ ഹൈദരാബാദ് താരം

അഭിറാം മനോഹർ

വ്യാഴം, 28 മാര്‍ച്ച് 2024 (16:47 IST)
Klassen sanju samson
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും ബാറ്റ് കൊണ്ട് സ്‌ഫോടനം നടത്തിയതോടെ 2024 സീസണിലെ ഓറഞ്ച് ക്യാപ്പിനായുള്ള മത്സരത്തില്‍ ഒന്നാമതെത്തി സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് താരം ഹെന്റിച്ച് ക്ലാസന്‍. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ 34 പന്തില്‍ 80 റണ്‍സടിച്ചതോടെ രണ്ട് ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 143 റണ്‍സ് താരം സ്വന്തമാക്കി കഴിഞ്ഞു. 226.98 എന്ന സ്വപ്നതുല്യമായ സ്ട്രൈക്ക് റേറ്റിലാണ് ക്ലാസന്റെ നേട്ടം.
 
2 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 98 റണ്‍സുമായി ആര്‍സിബി താരം വിരാട് കോലിയാണ് പട്ടികയില്‍ രണ്ടാമത്. 2 മത്സരങ്ങളില്‍ നിന്നും 95 റണ്‍സുമായി ഹൈദരാബാദ് താരം അഭിഷേക് ശര്‍മയും 89 റണ്‍സുമായി മുംബൈ ഇന്ത്യന്‍സ് താരമായ തിലക് വര്‍മയുമാണ് കോലിക്ക് തൊട്ടുപിന്നിലുള്ളത്. 2 കളികളില്‍ നിന്നും 86 റണ്‍സുമായി പഞ്ചാബിന്റെ സാം കരനും 85 റണ്‍സുമായി ചെന്നൈ താരം ശിവം ദുബെയും ലിസ്റ്റില്‍ പിന്നിലുണ്ട്. ഒരു മത്സരത്തില്‍ നിന്നും 82 റണ്‍സുമായി രാജസ്ഥാന്‍ റോയല്‍സ് താരമായ ശഞ്ജു സാംസണും ആദ്യ പത്തിലുണ്ട്. ഇന്ന് ഡല്‍ഹിക്കെതിരെ നടക്കുന്ന മത്സരത്തില്‍ 17 റണ്‍സടിച്ചാല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ സഞ്ജുവിന് സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍