സൗരവ് ഗാംഗുലിക്ക് ഇസഡ് കാറ്റഗറി സുരക്ഷ

Webdunia
ബുധന്‍, 17 മെയ് 2023 (15:18 IST)
മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇസഡ് കാറ്റഗറി സുരക്ഷ ഗാംഗുലിക്ക് നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുവരെ വൈ കാറ്റഗറി സുരക്ഷയായിരുന്നു ഗാംഗുലിക്ക് നല്‍കിയിരുന്നത്. ഇതിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.
 
8 മുതല്‍ 10 വരെ പോലീസുകാരാകും ഗാംഗുലിയുടെ സുരക്ഷയ്ക്കായി ഉണ്ടാവുക. നിലവില്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലാണ് താരം. ഈ മാസം 21ന് ഗാംഗുലി ബംഗാളില്‍ തിരിച്ചെത്തും ആ സമയം മുതല്‍ ഇസഡ് കാറ്റഗറിയിലാകും അദ്ദേഹത്തിന്റെ സുരക്ഷ.

അനുബന്ധ വാര്‍ത്തകള്‍

Next Article