നിര്‍ഭാഗ്യങ്ങളുടെ റെക്കോര്‍ഡില്‍ സഞ്ജു ഒന്നാം സ്ഥാനത്ത്, മറികടന്നത് ധോണിയെ; വല്ലാത്തൊരു ഭാഗ്യക്കേടാണെന്ന് ആരാധകര്‍

Webdunia
ചൊവ്വ, 24 മെയ് 2022 (19:35 IST)
രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ നിര്‍ഭാഗ്യങ്ങളുടെ കണക്കില്‍ റെക്കോര്‍ഡിട്ടു. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ തവണ ടോസ് നഷ്ടപ്പെടുന്ന നായകന്‍ ആയിരിക്കുകയാണ് സഞ്ജു. ഐപിഎല്‍ 15-ാം സീസണിലെ പ്ലേ ഓഫ് ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നഷ്ടപ്പെട്ടതോടെയാണ് നിര്‍ഭാഗ്യങ്ങളുടെ കണക്കില്‍ സഞ്ജു ഒന്നാമതെത്തിയത്. 
 
ഈ സീസണില്‍ 15 കളികളില്‍ 13 എണ്ണത്തിലും സഞ്ജുവിന് ടോസ് നഷ്ടപ്പെട്ടു. ഇത്തവണ ടോസ് ജയിച്ച ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ സഞ്ജുവിന്റെ രാജസ്ഥാനെ ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. 
 
മഹേന്ദ്രസിങ് ധോണിയുടെ 2012 ലെ റെക്കോര്‍ഡ് ആണ് സഞ്ജു മറികടന്നത്. 2012 ല്‍ 12 കളികളിലാണ് ധോണിക്ക് ടോസ് നഷ്ടപ്പെട്ടത്. 2008 സീസണില്‍ 11 കളികളിലും ധോണിക്ക് ടോസ് നഷ്ടമായിട്ടുണ്ട്. 2013 ല്‍ വിരാട് കോലിക്കും 11 കളികളില്‍ ടോസ് നഷ്ടമായി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article