ബെഞ്ചിൽ 47 കോടി വെച്ചിട്ടെന്തിനാ ഗ്രൗണ്ടിൽ ചുറ്റി നടപ്പു, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറായി ആർസിബി

അഭിറാം മനോഹർ
ചൊവ്വ, 16 ഏപ്രില്‍ 2024 (19:47 IST)
ആര്‍സിബിയും ഈ കപ്പ സാലയും ട്രോള്‍ വിഷയമായിട്ട് വര്‍ഷങ്ങളായെങ്കിലും ഇക്കുറിയും ആര്‍സിബിക്ക് കപ്പ് പ്രതീക്ഷിക്കുന്നത് ആര്‍സിബിയുടെ കട്ട ആരാധകര്‍ മാത്രമായിരിക്കും. ഓരോ സീസണിലും മോശം കളിക്കാരെ തിരെഞ്ഞെടുക്കുന്നതില്‍ ഗവേഷണം നടത്തുന്ന ആര്‍സിബി ഇത്തവണ അതില്‍ പിഎച്ച്ഡി നേടിയെന്ന് വേണം ആര്‍സിബിയുടെ ബെഞ്ചിലിരിക്കുന്ന കോടികള്‍ കാണുമ്പോള്‍ വിലയിരുത്താന്‍.
 
കളിക്കാരെ ടീമിലെത്തിക്കുവാന്‍ ഓരോ ടീമിനും 90 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ ആര്‍സിബിയുടെ 47 കോടി രൂപ വിലയുള്ള താരങ്ങള്‍ ബെഞ്ചിലായിരുന്നു.അല്‍സാരി ജോസഫ്,മാക്‌സ്വെല്‍,മുഹമ്മദ് സിറാജ്,കാമറൂണ്‍ ഗ്രീന്‍ എന്നീ താരങ്ങളാണ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ബെഞ്ചിലുണ്ടായിരുന്ന താരങ്ങള്‍. ഇതില്‍ കാമറൂണ്‍ ഗ്രീനിനെ മുംബൈയില്‍ നിന്നും 17.5 കോടി രൂപയും അന്‍സാരി ജോസഫിനെ 11.5 കോടി രൂപയ്ക്കുമാണ് ആര്‍സിബി സ്വന്തമാക്കിയത്. ഗ്ലെന്‍ മാക്‌സ്വെല്ലിന് 11 കോടിയും മുഹമ്മദ് സിറാജിന് 7 കോടി രൂപയുമാണ് പ്രതിഫലം.

അനുബന്ധ വാര്‍ത്തകള്‍

Next Article