Royal Challengers Bengaluru: ഏറ്റവും മോശം സീസണിലൂടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കടന്നുപോകുന്നത്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചിലും തോറ്റ ആര്‍സിബി പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ്. ഇത്തവണ പ്ലേ ഓഫില്‍ പോലും ആര്‍സിബി ഉണ്ടാകില്ലെന്നാണ് നിലവിലെ പ്രകടനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യതകള്‍ പൂര്‍ണമായി അടഞ്ഞിട്ടില്ല !