Hardik Pandya: രണ്ടാമത്തെ ഓവറില്‍ അടി കുറഞ്ഞപ്പോള്‍ അടുത്തത് ചെയ്യാനെത്തി, പിന്നെ കണ്ടത് ധോണിയുടെ വക കണ്ണില്‍ നിന്ന് പൊന്നീച്ച പാറുന്ന അടി !

രേണുക വേണു

തിങ്കള്‍, 15 ഏപ്രില്‍ 2024 (07:50 IST)
Hardik Pandya - Mumbai Indians

Hardik Pandya: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തോറ്റതിനു പ്രധാന കാരണം ഹാര്‍ദിക് പാണ്ഡ്യയെന്ന് ആരാധകര്‍. ചെന്നൈ ഇന്നിങ്‌സിന്റെ അവസാന ഓവര്‍ എറിയാനുള്ള പാണ്ഡ്യയുടെ തീരുമാനം മണ്ടത്തരമായെന്ന് ആരാധകര്‍ പറയുന്നു. മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 26 റണ്‍സാണ് ഹാര്‍ദിക് അവസാന ഓവറില്‍ വിട്ടുകൊടുത്തത്. മത്സരത്തില്‍ മുംബൈ തോറ്റത് 20 റണ്‍സിനാണ് എന്നതും ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. 
 
മൂന്ന് ഓവറുകളാണ് പാണ്ഡ്യ ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ എറിഞ്ഞത്. ആദ്യ ഓവറില്‍ 15 റണ്‍സാണ് മുംബൈ നായകന്‍ വിട്ടുകൊടുത്തത്. പിന്നീട് ചെന്നൈ ഇന്നിങ്‌സിന്റെ 16-ാം ഓവര്‍ ചെയ്യാനാണ് പാണ്ഡ്യ വീണ്ടും വന്നത്. ഈ ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് പാണ്ഡ്യ ഒരു വിക്കറ്റ് വീഴ്ത്തി. പൊതുവെ അവസാന ഓവര്‍ എറിയാന്‍ പാണ്ഡ്യ വരാറില്ല. ഇത്തവണ പക്ഷേ അവസാന ഓവര്‍ എറിയാന്‍ പാണ്ഡ്യ സ്വയം തീരുമാനിക്കുകയായിരുന്നു. 
 
രണ്ടാം ഓവറില്‍ വെറും റണ്‍സ് മാത്രം വിട്ടുകൊടുത്തതാണ് ഒരോവര്‍ കൂടി എറിയാന്‍ പാണ്ഡ്യ തീരുമാനിച്ചതിനു പിന്നില്‍. എന്നാല്‍ അവസാന ഓവറില്‍ സാക്ഷാല്‍ മഹേന്ദ്രസിങ് ധോണി പാണ്ഡ്യയെ ഒരു ദയയുമില്ലാതെ അടിച്ചുപറത്തി. തുടര്‍ച്ചയായി മൂന്ന് സിക്‌സുകള്‍ ധോണി ഈ ഓവറില്‍ അടിച്ചു. അവസാന ഓവറില്‍ ഒരു പത്ത് റണ്‍സെങ്കിലും കുറവാണ് വിട്ടുകൊടുത്തിരുന്നതെങ്കില്‍ കളി മുംബൈ ജയിക്കുമായിരുന്നു. മാത്രമല്ല ബാറ്റിങ്ങിലും പാണ്ഡ്യ അമ്പേ നിരാശപ്പെടുത്തി. ആറ് പന്തുകള്‍ നേരിട്ട പാണ്ഡ്യ വെറും രണ്ട് റണ്‍സ് നേടി പുറത്തായി. പാണ്ഡ്യ പാഴാക്കിയ പന്തുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ കളിയുടെ ഫലം മാറുമായിരുന്നെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍