'എന്നെ ചിരിപ്പിക്കുന്നവന്‍, അവന്റെ തിരിച്ചുവരവില്‍ ഞാന്‍ സന്തോഷിക്കുന്നു'; പന്തിനെ കുറിച്ച് രോഹിത്

രേണുക വേണു

വ്യാഴം, 18 ഏപ്രില്‍ 2024 (15:28 IST)
റിഷഭ് പന്തിന്റെ മടങ്ങിവരവില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. തന്നെ ചിരിപ്പിക്കാന്‍ കഴിവുള്ള താരമാണ് പന്തെന്നും രോഹിത് പറഞ്ഞു. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാനിരിക്കെയാണ് തനിക്ക് പന്തിനോടുള്ള പ്രിയം രോഹിത് പരസ്യമാക്കിയത്. 
 
' ആരെങ്കിലും എന്നെ ചിരിപ്പിക്കുണ്ടെങ്കില്‍ അത് റിഷഭ് പന്താണ്. അവന്‍ വളരെ രസകരമായി പെരുമാറുന്ന പയ്യനാണ്. അപകടത്തെ തുടര്‍ന്ന് അവന് കുറേനാള്‍ ക്രിക്കറ്റ് നഷ്ടമായപ്പോള്‍ ഞാന്‍ നിരാശനായി. അവന്റെ തിരിച്ചുവരവില്‍, വിക്കറ്റിനു പിന്നില്‍ അവന്‍ കാണിക്കുന്ന മികവില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്. എനിക്ക് ചിരിക്കണമെന്ന് തോന്നുമ്പോള്‍ ഞാന്‍ അവനെ വിളിക്കും,' രോഹിത് പറഞ്ഞു. 
 
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ റിഷഭ് പന്താണ് നയിക്കുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 156.72 സ്‌ട്രൈക്ക് റേറ്റില്‍ 210 റണ്‍സ് പന്ത് നേടിയിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍