Gujarat Titans: അങ്ങനെ ആദ്യമായി ഗുജറാത്ത് 100 ല്‍ താഴെ ഓള്‍ഔട്ട് ആയി; നില മെച്ചപ്പെടുത്തി ഡല്‍ഹി

രേണുക വേണു

വ്യാഴം, 18 ഏപ്രില്‍ 2024 (09:08 IST)
Gujarat Titans

Gujarat Titans: ഐപിഎല്‍ ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും കുറഞ്ഞ റണ്‍സ് കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് 89 റണ്‍സിന് ഓള്‍ഔട്ടായി. വെറും 8.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി വിജയം സ്വന്തമാക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 17.3 ഓവറില്‍ 89 ന് ഓള്‍ഔട്ട് ആകുകയായിരുന്നു. 
 
ഗുജറാത്ത് നിരയില്‍ 24 പന്തില്‍ 31 റണ്‍സ് നേടിയ റാഷിദ് ഖാന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഗുജറാത്തിന്റെ ഏഴ് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ഡല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ 2.3 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാന്ത് ശര്‍മയ്ക്കും ട്രിസ്റ്റന്‍ സ്റ്റബ്‌സിനും രണ്ട് വീതം വിക്കറ്റുകള്‍. 
 
മൂന്നാം ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് ടേബിളില്‍ നില മെച്ചപ്പെടുത്തി. ഏഴ് കളികളില്‍ മൂന്ന് ജയവും നാല് തോല്‍വിയുമുള്ള ഡല്‍ഹി ഇപ്പോള്‍ ആറാം സ്ഥാനത്താണ്. ഗുജറാത്ത് ഏഴാം സ്ഥാനത്താണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍