സീസണിലെ ആദ്യ നാല് മത്സരങ്ങളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകളെയാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. തുടക്കത്തിലെ ഗംഭീര പ്രകടനം പിന്നീട് നിലനിര്‍ത്താന്‍ ഡല്‍ഹിക്കു സാധിച്ചില്ല.
മറുവശത്ത് മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം നിരാശപ്പെടുത്തുന്നതായിരുന്നു. സീസണിലെ ആദ്യ അഞ്ച് കളികളില്‍ നാലിലും തോല്‍വി വഴങ്ങി. പ്രധാന താരങ്ങളുടെ ഫോം ഔട്ടും മുംബൈയ്ക്ക് തലവേദനയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ ആറ് ജയത്തോടെ മുംബൈ ആരാധകരുടെ പ്രതീക്ഷകള്‍ തിരിച്ചുപിടിച്ചു. മുംബൈ മുന്‍പും ഈ രീതിയില്‍ പ്ലേ ഓഫില്‍ കയറിയിട്ടുണ്ട്.