ഹാർദ്ദിക് കാണുന്നുണ്ടോ? മുംബൈ വൻ താരങ്ങളെ വാങ്ങുക മാത്രമല്ല, സൃഷ്ടിക്കുകയും ചെയ്യുന്ന ടീമാണ്

Webdunia
ബുധന്‍, 10 മെയ് 2023 (15:33 IST)
ഐപിഎല്ലിൽ എക്കാലത്തും വലിയ വിജയങ്ങൾ സൃഷ്ടിക്കുകയും കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ 2022 സീസണിൽ തങ്ങളുടെ പ്രധാന താരങ്ങളെ പലരെയും നഷ്ടമായതോടെ ടീം തുടർച്ചയായി ഐപിഎല്ലിൽ പരാജയങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇതിനിടയിൽ മുൻ മുംബൈ താരമായ ഹാർദ്ദിക് പാണ്ഡ്യ നടത്തിയ പ്രസ്താവന ചർച്ചയായിരുന്നു.
 
മുംബൈ മികച്ച താരങ്ങൾ വാങ്ങുകയും വിജയിക്കുകയുമാണ് ചെയ്യുന്നതെന്നും എന്നാൽ ചെന്നൈ മികച്ച താരങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്യുകയുമാണ് ചെയ്യുന്നതെന്നായിരുന്നു ഹാർദ്ദിക്കിൻ്റെ പരാമർശം. എന്നാൽ ഹാർദ്ദിക് പാണ്ഡ്യ,ക്രുണാൽ പാണ്ഡ്യ,ജസ്പ്രീത് ബുമ്ര,ഇഷാൻ കിഷൻ ഉൾപ്പടെയുള്ള താരങ്ങളെ വളർത്തികൊണ്ടുവന്നത് മുംബൈയാണെന്ന കാര്യം ഹാർദ്ദിക് തള്ളികളഞ്ഞു. ഇപ്പോഴിതാ തിലക് വർമയ്ക്ക് പിന്നാലെ നെഹാൽ വധേര കൂടി ടീമിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചതോടെ ഹാർദ്ദിക്കിനെതിരെ തിരിഞ്ഞിരിക്കുകയാണ് മുംബൈ ആരാധകർ. മികച്ച താരങ്ങളെ സ്വന്തമാക്കിയല്ല മികച്ച താരങ്ങളെ സൃഷ്ടിച്ച് തന്നെയാണ് മുംബൈ വളർന്നതെന്ന് ആരാധകർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article